Air India | ടാറ്റ ഗ്രൂപ് ഏറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റവുമായി എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍; ചിത്രങ്ങള്‍ പുറത്തുവിട്ടു
Oct 7, 2023, 12:18 IST
ന്യൂഡെല്‍ഹി: (KVARTHA) ടാറ്റ ഗ്രൂപ് ഏറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റവുമായി എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍. ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തി. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ എയര്‍ ഇന്‍ഡ്യ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ചുവപ്പ്, വയലറ്റ്, സ്വര്‍ണ നിറങ്ങളോടുകൂടിയതാണ് പുതിയ ലോഗോ. ഫ്രാന്‍സിലെ ടൗലൗസിലെ വര്‍ക് ഷോപില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് പുതിയ വിമാനം ഇന്‍ഡ്യയിലെത്തും.
റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ഓഗസ്റ്റില്‍ എയര്‍ ഇന്‍ഡ്യ പുതിയ ലോഗോയും കളര്‍ സ്‌കീമും പുറത്തിറക്കിയിരുന്നു. 'പുതിയ ലോഗോ പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു' എന്ന് ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 2025 ഓടെ എയര്‍ ഇന്‍ഡ്യയുടെ എല്ലാ വിമാനങ്ങള്‍ക്കും പുതിയ ലോഗോ ആകുമെന്ന് എയര്‍ ഇന്‍ഡ്യ സിഇഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു.
Keywords: Pics: First Look Of Air India Planes After Major Logo, Design Change, New Delhi, News, Air India, Major Logo, Design Change, 'X ' Plat Form, Work Shop, Tata Group, National News.Here's the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming home this winter... @Airbus #FlyAI #AirIndia #NewFleet #Airbus350 pic.twitter.com/nGe3hIExsx
— Air India (@airindia) October 6, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.