Pilot Removed | പ്രമുഖ വിമാന കംപനിയുടെ പൈലറ്റ് മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ഫ്‌ലൈറ്റ് ഡ്യൂടിയില്‍ നിന്ന് നീക്കി

 


ന്യൂഡെല്‍ഹി: (www.kvartha.com) മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖ വിമാന കംപനിയുടെ പൈലറ്റിനെ ഫ്‌ലൈറ്റ് ഡ്യൂടിയില്‍ നിന്ന് നീക്കം ചെയ്തതായി മുതിര്‍ന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉദ്യോഗസ്ഥന്‍ അറിയിച്ചു. മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് വ്യോമയാന ഉദ്യോഗസ്ഥരെ പരിശോധിക്കുന്നതിനുള്ള നടപടിക്രമം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്ന നാലാമത്തെ പൈലറ്റാണ് ഇദ്ദേഹം. കംപനിയെയും പൈലറ്റിനെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
                 
Pilot Removed | പ്രമുഖ വിമാന കംപനിയുടെ പൈലറ്റ് മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ഫ്‌ലൈറ്റ് ഡ്യൂടിയില്‍ നിന്ന് നീക്കി

ഇതുവരെ, നാല് പൈലറ്റുമാരും ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളറും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. പ്രമുഖ വിമാന കംപനിയുടെ പൈലറ്റിനെ രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഗസ്റ്റ് 23 ന് ലഭിച്ച പരിശോധനാ റിപോര്‍ടില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ ഫ്‌ലൈറ്റ് ഡ്യൂടിയില്‍ നിന്ന് നീക്കിയതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (CAR) പ്രകാരം, പരിശോധന ഫലം ആദ്യമായി പോസിറ്റീവ് ആണെങ്കില്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യും. രണ്ടാം തവണയും പോസിറ്റീവ് ആണെങ്കില്‍, ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. മൂന്നാം തവണയും നിയമലംഘനം നടന്നാല്‍ ലൈസന്‍സ് റദ്ദാക്കും.
 
Keywords:  Latest-News, National, Top-Headlines, Drugs, Flight, Test, Air Plane, DGCA, Directorate General of Civil Aviation, Pilot of prominent airline fails drug test; DGCA removes him from flight duty.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia