Pilot threatened | നഗ്ന ചിത്രങ്ങള്‍ അയച്ച് യാത്രികര്‍; അവധി ദിനം ആസ്വദിക്കാനുള്ള യാത്ര കുളമാക്കുമെന്നും വിമാനം എയര്‍പോര്‍ടിലേക്ക് തിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തി പൈലറ്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com) നഗ്ന ചിത്രങ്ങള്‍ അയച്ച യാത്രികര്‍ക്ക് മുന്നറിയിപ്പുനല്‍കി പൈലറ്റ്. വിമാനത്തിലുണ്ടായ ചില യാത്രികര്‍ എയര്‍ഡ്രോപ് സംവിധാനം വഴി നഗ്‌ന ചിത്രങ്ങള്‍ അയക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എയര്‍പോര്‍ടിലേക്ക് തന്നെ തിരിച്ചുവിടുമെന്ന് പറഞ്ഞാണ് പൈലറ്റിന്റെ ഭീഷണി. 

അടുത്തിടെ ഒരു സൗത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ പൈലറ്റ് വിമാനത്തിന്റെ ഇന്റര്‍ കോം വഴിയാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Pilot threatened | നഗ്ന ചിത്രങ്ങള്‍ അയച്ച് യാത്രികര്‍; അവധി ദിനം ആസ്വദിക്കാനുള്ള യാത്ര കുളമാക്കുമെന്നും വിമാനം എയര്‍പോര്‍ടിലേക്ക് തിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തി പൈലറ്റ്

Teighlor Marsalis എന്ന ടിക് ടോക് ഉപഭോക്താവ് സംഭവത്തിന്റെ വീഡിയോ ദൃശ്യം പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

നിങ്ങള്‍ ഇത് തുടര്‍ന്നാല്‍ എനിക്ക് ഗേറ്റിലേക്ക് മടങ്ങേണ്ടിവരും. എല്ലാവരെയും ഇറക്കും. ഞങ്ങള്‍ക്ക് സുരക്ഷ നോക്കേണ്ടതുണ്ട്. നിങ്ങളുടെയെല്ലാം അവധിക്കാലം അതുവഴി നശിപ്പിക്കപ്പെടും. അതുകൊണ്ട് സുഹൃത്തുക്കളെ, എയര്‍ഡ്രോപ് വഴി നഗ്‌നചിത്രങ്ങള്‍ അയക്കുന്നത് നിര്‍ത്തിയാല്‍ നിങ്ങളെ കാബോയിലേക്ക് (കാബോ സാന്‍ ലൂകാസ്, മെക്സികോ) കൊണ്ടുപോവാം'. എന്നായിരുന്നു പൈലറ്റ് പറഞ്ഞത്.

ഐഒഎസ് ഉപകരണങ്ങളില്‍ ചിത്രങ്ങളും, വീഡിയോകളും വലിയ ഫയലുകളുമെല്ലാം വൈഫൈ കണക്ഷനും സെലുലാര്‍ കണക്ഷനും ഇല്ലാതെ അയക്കാന്‍ സാധിക്കുന്ന സംവിധാനമാണ് എയര്‍ഡ്രോപ്.

വിമാനത്തിലെ ഒരു യാത്രികന് ആരോ എയര്‍ഡ്രോപ് വഴി നഗ്‌ന ചിത്രം അയച്ചു. ഇക്കാര്യം അയാള്‍ ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നവരുണ്ട്. സമാനമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി അജ്ഞാതരായ ആളുകളെ നഗ്‌ന ചിത്രങ്ങള്‍ കാണിക്കുന്നതിനെ സൈബര്‍ ഫ്ളാഷിങ് എന്നാണ് വിളിക്കുക. ഇത്തരം സൈബര്‍ ഫ്ളാഷിങാണ് വിമാനത്തില്‍ നടന്നത്.

എയര്‍ഡ്രോപിന്റെ സെറ്റിങ്സില്‍ Discoverable by everyone എന്ന് കൊടുത്താല്‍ നിങ്ങളുടെ ഫോണ്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. ഇതുവഴി മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ഫയലുകള്‍ അയക്കാന്‍ സാധിക്കും. സുരക്ഷയ്ക്ക് വേണ്ടി നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം കാണാനാവും വിധം സെറ്റ് ചെയ്യുന്നതാണ് നല്ലത്.

വിമാനത്തില്‍ അതിന് ശ്രമിച്ച യാത്രികരെ 'താന്‍ വിമാനം തിരിച്ചുവിടുമെന്നും നിങ്ങളുടെയെല്ലാം അവധിക്കാലം കുളമാകുമെന്നും പറഞ്ഞ് ഭീഷിപ്പെടുത്തിയ' പൈലറ്റിന്റെ നടപടിക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.

Keywords: Pilot threatened to turn plane around after passengers were found Air Dropping pictures, New Delhi, News, Pilot, Threatened, Passengers, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia