മഹാശ്വേതാ ദേവിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ പിണറായി തയ്യാറെടുക്കുന്നു
Jun 7, 2012, 20:30 IST
കൊല്‍ക്കത്ത: ബംഗാള്‍ എഴുത്തുകാരി മഹാശ്വേതാ ദേവിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ പിണറായി വിജയന്‍ ശ്രമം നടത്തുന്നു.
English Summery
പിണറായിയുടെ ക്ഷണം മഹാശ്വേതാദേവിക്ക് ലഭിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പിണറായിയുടെ വീടിനു സമീപത്തേയ്ക്ക് നാട്ടുകാര്‍ക്ക് പ്രവേശനമില്ലെന്നും വീടിന്റെ കൊട്ടാരസദൃശ്യമാണെന്നും മഹാശ്വേതാ ദേവി നേരത്തേ കത്തിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയിക്കാനാണ് പിണറായി മഹാശ്വേതാ ദേവിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്.
കേരളം സന്ദര്‍ശിക്കുന്നതിനിടയില്‍ കൂടം കുളം ആണവ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നവരേയും മഹാശ്വേതാ ദേവി സന്ദര്‍ശിക്കും. മഹാശ്വേതാദേവി കേരളത്തിലേക്ക് വരാന്‍ തയ്യാറാണ്. എന്നാല്‍ പിണറായിയുടെ വീട് സന്ദര്‍ശിക്കാന്‍ മാത്രമായി വരാന്‍ തയ്യാറല്ല.
കേരളത്തില്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനായി വരുമെന്ന് മഹാശ്വേതാദേവി പറഞ്ഞതായി അവരുടെ സുഹൃത്തും സംവിധായകനുമായ ജോഷി ജോസഫ് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.
English Summery
Pinarayi tries to bring Mahaswetha devi to Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.