Covid symptom | പനിയും തൊണ്ടവേദനയും മാത്രമല്ല; കോവിഡിന്റെ പുതിയ ലക്ഷണമായി ചെങ്കണ്ണ്

 


ന്യൂഡെൽഹി: (www.kvartha.com) കുട്ടികളിലും മുതിർന്നവരിലും ചെങ്കണ്ണ് പുതിയ കോവിഡ് -19 ലക്ഷണമായി ഉയർന്നുവരുന്നതായി ഡോക്ടർമാർ പറഞ്ഞു. മാർച്ച് മുതൽ ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർധിച്ച് തുടങ്ങിയതോടെ, പല നഗരങ്ങളിലെയും ശിശുരോഗ വിദഗ്ധർ, ശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികളിൽ കോവിഡ്-19 അണുബാധയുടെ പ്രധാന ലക്ഷണമായി ചെങ്കണ്ണ് റിപ്പോർട്ട് ചെയ്തിരുന്നു.

Covid symptom | പനിയും തൊണ്ടവേദനയും മാത്രമല്ല; കോവിഡിന്റെ പുതിയ ലക്ഷണമായി ചെങ്കണ്ണ്

അതേസമയം, കോവിഡ് -19 സ്ഥിരീകരിച്ച മുതിർന്നവരിലും ചെങ്കണ്ണ് കണ്ടെത്തിയതായി കേരളത്തിലെ ഡോക്ടർമാർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. താൻ കണ്ട രോഗികളിൽ 30 ശതമാനത്തിനും കോവിഡ് -19 ന്റെ ലക്ഷണമായി ചെങ്കണ്ണും ഉണ്ടായിരുന്നതായി കോഴിക്കോട് ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് കുമാറിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ചെങ്കണ്ണിന് പുറമെ പനിയും വിറയലും രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഇതാദ്യമായാണ് ചെങ്കണ്ണ് കോവിഡ്-19 ലക്ഷണമായി കാണപ്പെടുന്നതെങ്കിലും, പല നഗരങ്ങളിലെയും ശിശുരോഗ വിദഗ്ധർ കുട്ടികളിൽ ചെങ്കണ്ണ് കണ്ടെത്തിയതായി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയവയാണ് പൊതുവെ കോവിഡിന്റെ ലക്ഷണങ്ങളായി നേരത്തെ ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടുള്ളത്.

Keywords: News, National, New Delhi, Eye, Covid, Health, Report, Childrens, Kerala,   Pink eye emerges as new Covid symptom.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia