പേപ്പര്‍ കറന്‍സിക്ക് പകരം പ്ലാസ്റ്റിക് കറന്‍സി വരുന്നു; പരീക്ഷണം കൊച്ചിയുള്‍പെടെ അഞ്ച് നഗരങ്ങളില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 09.12.2016) രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെ പ്ലാസ്റ്റിക് കറന്‍സിയും വരുന്നു. കൊച്ചിയുള്‍പെടെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഇതിന്റെ പരീക്ഷണം. പ്ലാസ്റ്റിക് കറന്‍സി നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

പേപ്പര്‍ കറന്‍സിക്ക് പകരം പ്ലാസ്റ്റിക് കറന്‍സി വരുന്നു; പരീക്ഷണം കൊച്ചിയുള്‍പെടെ അഞ്ച് നഗരങ്ങളില്‍

പ്ലാസ്റ്റിക്കോ പോളിമറോ ഉപയോഗിക്കാനാണ് തീരുമാനം. നേരത്തെ 10 രൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചു നഗരങ്ങളില്‍ വിതരണം ചെയ്യുമെന്ന് 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.

പ്ലാസ്റ്റിക് കറന്‍സികള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ തന്നെ പദ്ധയിട്ടിരുന്നു. അഞ്ച് വര്‍ഷമാണ് പ്ലാസ്റ്റിക് നോട്ടിന്റെ ശരാശരി ആയുസ്. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതോടെ കള്ളനോട് തടയാനാകുമെന്നും കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കിയത്.

അതേസമയം 2015 ഡിസംബറില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാതെ അടിച്ചിറക്കിയ 1000 രൂപ നോട്ടുകള്‍ ലഭിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നുവെന്ന് മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വ്യക്തമാക്കി. നാസിക്കിലെ ആര്‍ ബി ഐ കറന്‍സി നോട്ട് പ്രസിലാണ് ഇവ അച്ചടിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുത്തതായും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നതായും മേഘ്‌വാള്‍ അറിയിച്ചു.


Keywords : National, Parliament, RBI, Plastic Currency, Plastic Currency Notes Coming Soon, Government Says In Parliament.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia