സൂര്യനെല്ലി: പി.ജെ.കുര്യനെതിരെ സുപ്രീംകോടതിയില്‍ നന്ദകുമാറിന്റെ ഹര്‍ജി
Oct 30, 2013, 11:45 IST
ഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരെ സുപ്രീംകോടതിയില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ ഹര്‍ജി സമര്‍പിച്ചു. സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയത്.
കേസിലെ മുഖ്യപ്രതി ധര്‍മരാജ് കോടതിയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുര്യന് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്തണമെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
വെളിപ്പെടുത്തലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പി.ജെ.കുര്യനും ഉള്പെട്ടിരുന്നുവെന്നും ഗസ്റ്റ് ഹൗസില്‍ കുര്യനെ കാറില്‍ കൊണ്ടുവിട്ടത് താനാണെന്നും ധര്‍മരാജന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുര്യന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു.
മാത്രമല്ല സൂര്യനെല്ലിക്കേസില്‍ ഇരയായ പെണ്‍കുട്ടിയും തന്നെ പീഡിപ്പിച്ച പ്രമുഖരില്‍ പി.ജെ.കുര്യന് ഉള്‍പെട്ടിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ കുര്യനെതിരെ തെളിവില്ലെന്നുപറഞ്ഞ് കോടതി കുര്യനെ പ്രതിയാക്കുന്നതിനെ വിലക്കിയിരുന്നു.
ഇതിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടു പെണ്‍കുട്ടി നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ക്രൈം പത്രാധിപര്‍ നന്ദകുമാറും കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്
സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Also Read:
മിനിലോറിയുടെ പിറകില്‍ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു
Keywords: Suryanelli Case, Crime editor Nandakumar, P.J.Kuriyan,New Delhi, Supreme Court of India, Accused, Girl, High Court of Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.