മന്‍മോഹന്‍ സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

 


മന്‍മോഹന്‍ സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു. അധികാരത്തില്‍ തുടരാന്‍ തക്ക അംഗസംഖ്യ യു.പി.എക്കുണ്ടെന്ന് പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചതായാണ് റിപോര്‍ട്ട്.

തൃണമുല്‍ കോണ്‍ഗ്രസ് യു.പി.എ വിട്ടതിനെത്തുടര്‍ന്ന് ഒഴിവു വന്ന റെയില്‍ വേയുടെ ചുമതല കേന്ദ്രമന്ത്രി സിപി ജോഷി വഹിക്കും. മുകുള്‍ റോയ് ആയിരുന്നു മുന്‍ റെയില്‍ വേ മന്ത്രി. സെപ്റ്റംബര്‍ 26ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിനുമുന്‍പ് കേന്ദ്രമന്ത്രി സഭാ പുനസംഘടന നടക്കുമെന്നാണ് റിപോര്‍ട്ട്.

SUMMERY: New Delhi: Amid speculation of a Cabinet reshuffle, Prime Minister Manmohan Singh met President Pranab Mukherjee for around 45 minutes today. According to sources, Dr Singh assured the President that the Congress-led UPA government has the numbers to stay in power.

keywords: National, Manmohan Singh, Pranab Mukherjee, Cabinet Reshuffle, UPA, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia