PM Modi | 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തിയത് രാജസ്താനി ശൈലിയിലുള്ള ബഹുവര്‍ണ തലപ്പാവും വെള്ള കുര്‍ത്തയും പാന്റും ജാകറ്റും ധരിച്ച്

 


ന്യൂഡെല്‍ഹി: (www.kvartha.com) 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തിയത് രാജസ്താനി ശൈലിയിലുള്ള ബഹുവര്‍ണ തലപ്പാവ് ധരിച്ച്. വെള്ള കുര്‍ത്തയും പാന്റും ജാകറ്റുമായിരുന്നു മറ്റു വേഷം.

അധികാരം ഏറ്റെടുത്ത 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും മോദി വര്‍ണാഭമായ തലപ്പാവ് ധരിച്ചാണ് എത്തിയിരുന്നത്. അദ്ദേഹത്തിന്റെ വേഷവിധാനങ്ങളെല്ലാം എന്നും ആളുകളെ ആകര്‍ഷിക്കുന്നതായിരിക്കും. 2022ല്‍ ദേശീയ പതാകയുടെ നിറങ്ങളുമായി സാമ്യമുള്ള കാവിയും പച്ചയും കലര്‍ന്ന വെള്ള തലപ്പാവാണ് ധരിച്ചിരുന്നത്.

2024ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള മോദിയുടെ അവസാനത്തെ പ്രസംഗമായിരുന്നു ഈ സ്വാതന്ത്ര്യ ദിനത്തിലേത്. അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ എത്തുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

PM Modi | 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തിയത് രാജസ്താനി ശൈലിയിലുള്ള ബഹുവര്‍ണ തലപ്പാവും വെള്ള കുര്‍ത്തയും പാന്റും ജാകറ്റും ധരിച്ച്

പ്രസംഗത്തില്‍ മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷവും അദ്ദേഹം പരാമര്‍ശിച്ചു. രാജ്യം മണിപ്പൂരിന്റെ കൂടെ നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷപ്പെടുകയും അമ്മമാരുടെയും പെണ്‍മക്കളുടെയും അഭിമാനത്തിന് ക്ഷതമേല്‍ക്കുകയുമുണ്ടായി. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങള്‍ കെട്ടിപ്പടുക്കണം. മണിപ്പൂരില്‍ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Keywords:  PM dons multi-colour Bandhani print turban on Independence Day, New Delhi, News, Politics, PM Dons Multi-Colour Bandhani Print Turban,  Independence Day, Message, Manipur Clash, Speech, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia