മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ; വിശ്വാസവോട്ടെടുപ്പില്‍ നമ്മള്‍ വിജയിക്കുമെന്നും സോണിയ ഗാന്ധി
Nov 26, 2019, 14:40 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.11.2019) മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എന്‍ സി പിയും ശിവസേനയും. സത്യവും ജനാധിപത്യവും വിജയിക്കുമെന്ന് 'മഹാരാഷ്ട്ര വികാസ് അഖാഡി' സഖ്യ നേതാക്കള്‍ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ബുധനാഴ്ച വിശ്വാസ വോട്ട് തേടണമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ കക്ഷികള്‍.
വിധി സ്വാഗതം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിശ്വാസ വോട്ടില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡെല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിനും സോണിയ നേതൃത്വം നല്‍കി. ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സമയമാണിത്. സര്‍ക്കാരില്‍നിന്നു ഭരണഘടനാ മൂല്യങ്ങള്‍ മുറുക്കെപ്പിടിച്ചു സംരക്ഷിക്കേണ്ട സമയമാണെന്നും സോണിയ ഗാന്ധി പ്രതിപക്ഷ പ്രതിഷേധത്തില്‍ പറഞ്ഞു.
വിധി ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിക്കുന്നതാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചു. ഭരണഘടനാ ദിനത്തില്‍ തന്നെ മഹാരാഷ്ട്ര വിധി വന്നു. ഇത് ഡോ. ബി ആര്‍ അംബേദ്കറോടുള്ള ശ്രദ്ധാജ്ഞലി ആണെന്നും പവാര്‍ ട്വീറ്റ് ചെയ്തു.
ജനവിധിയെ അട്ടിമറിക്കുന്നതിനു വേണ്ടി നിയമവിരുദ്ധമായി രൂപീകരിച്ച ബി ജെ പി- അജിത് പവാര്‍ സര്‍ക്കാരിനുള്ള കനത്ത അടിയാണ് വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. വിശ്വാസവോട്ട് ഒഴിവാക്കി ചതിയിലും വഞ്ചനയിലും അധികാരം നിലനിര്‍ത്താനുള്ള ബി ജെ പിയുടെ നീക്കമാണ് തുറന്നുകാട്ടിയത്. ചതിയിലൂടെ രൂപീകരിച്ച സര്‍ക്കാരിനെ ഭരണഘടനാ ദിനത്തില്‍തന്നെ പരാജയപ്പെടുത്തിയിരിക്കുന്നു- സുര്‍ജെവാല പറഞ്ഞു.
സത്യം വിജയിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു. കോടതി അവര്‍ക്ക് 30 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. 30 മിനിറ്റിനുള്ളില്‍ തങ്ങളത് തെളിയിക്കുമെന്നും വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് സഞ്ജയ് റൗട്ട് പറഞ്ഞു.
അതിനിടെ, ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ചേരുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം അടക്കം ബഹിഷ്‌കരിച്ച പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ഭരണഘടന വായിച്ചു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് എന്നിവരും പങ്കെടുത്തു.
അതിനിടെ മഹാരാഷ്ട്രയില്‍ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം നടക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, ബാലസാഹിബ് തൊറാട്ട്, അശോക് ചവാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന കക്ഷികള്‍ ചേര്‍ന്നു മഹാ വികാസ് അഘാഡി എന്ന പേരില്‍ ബിജെപിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കാനാണു ശ്രമം. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന സംഖ്യയേക്കാളും എംഎല്‍എമാര്‍ മഹാ വികാസ് അഘാഡിക്കൊപ്പമുണ്ടെന്നാണു നേതാക്കളുടെ വാദം.
162 എംഎല്‍എമാരുടെ പിന്തുണയാണു നേതാക്കള്‍ അവകാശപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച വിശ്വാസ വോട്ട് തേടുന്നതോടെ പരമാവധി എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണു മഹാസഖ്യത്തിന്റെ ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Hails Ambedkar at Joint Session to Mark Constitution Day, Oppn Protests Outside House, News, New Delhi, Politics, Maharashtra, Congress, Sonia Gandhi, Supreme Court of India, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.