Jan Dhan Yojana | പ്രധാനമന്ത്രി ജന്‍ധന്‍ യോജന അകൗണ്ട് തുടങ്ങൂ; 1 ലക്ഷം രൂപ വരെ ആനുകൂല്യം നേടാം; വിശദമായി അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍കാര്‍ 2014-ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന (PM Jan Dhan Yojana). ഈ പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരെയും ഗ്രാമീണരെയും ബാങ്കുമായി സര്‍കാര്‍ ബന്ധിപ്പിച്ചു. സീറോ ബാലന്‍സിലും നിങ്ങള്‍ക്ക് ഏത് ബാങ്കിലും അകൗണ്ട് തുറക്കാമെന്നത് ജന്‍ധന്‍ യോജനയുടെ പ്രത്യേകതയാണ്. സര്‍കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 46.95 കോടി ആളുകള്‍ ജന്‍ധന്‍ യോജന പ്രകാരം ബാങ്കുകളില്‍ അകൗണ്ട് തുറന്നിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സര്‍കാര്‍ ജനങ്ങളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്നു.
     
Jan Dhan Yojana | പ്രധാനമന്ത്രി ജന്‍ധന്‍ യോജന അകൗണ്ട് തുടങ്ങൂ; 1 ലക്ഷം രൂപ വരെ ആനുകൂല്യം നേടാം; വിശദമായി അറിയാം

1.30 ലക്ഷം രൂപയുടെ ആനുകൂല്യം


സ്‌കീമിന് കീഴില്‍, അകൗണ്ട് ഉടമകള്‍ക്ക് രണ്ട് തരത്തിലുള്ള ഇന്‍ഷുറന്‍സ്, അതായത് അപകട ഇന്‍ഷുറന്‍സ്, ജെനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ സൗകര്യം ലഭിക്കും. ഇതില്‍ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 30,000 ജെനറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. ഒരു അകൗണ്ട് ഉടമ അപകടത്തില്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സാധാരണ സാഹചര്യത്തില്‍ മരണം സംഭവിച്ചാല്‍ 30,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

നിരവധി ആനുകൂല്യങ്ങള്‍

ജന്‍ധന്‍ അകൗണ്ടില്‍ അകൗണ്ട് ഉടമകള്‍ക്ക് വേറെയും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ അകൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. 10 വയസിന് മുകളിലുള്ള ആര്‍ക്കും അകൗണ്ട് തുറക്കാം. ഇതോടൊപ്പം റുപേയുടെ ഡെബിറ്റ് കാര്‍ഡും ലഭിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍, അടിയന്തര സാഹചര്യത്തില്‍ അകൗണ്ടില്‍ 10,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ഉപയോഗിക്കാം.

ജന്‍ധന്‍ അകൗണ്ട് എങ്ങനെ തുടങ്ങാം

ഏത് സര്‍കാര്‍ ബാങ്ക് ശാഖയിലും നിങ്ങള്‍ക്ക് ജന്‍ധന്‍ അകൗണ്ട് തുറക്കാം. ഇതുകൂടാതെ സ്വകാര്യ ബാങ്കിലും ഈ അകൗണ്ട് തുടങ്ങാം. മറ്റേതെങ്കിലും സേവിംഗ്‌സ് അക്കൗണ്ട് ജന്‍ധന്‍ അകൗണ്ടാക്കി മാറ്റുകയും ചെയ്യും.

Keywords:  Latest-News, National, Top-Headlines, Prime Minister, Government-of-India, Banking, Insurance, PM Jan Dhan Yojana, PM Jan Dhan Yojana: Here's HOW to get benefit of up to Rs 1.30 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia