മോഡി വീണ്ടും പറക്കുന്നു; ഇത്തവണ അമേരിക്കയിലേക്ക്

 


ന്യൂഡല്‍ഹി:(www.kvartha.com 23.09.15) പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും വിദേശയാത്രയില്‍. ഇത്തവണ അയര്‍ലന്റ്,അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മോഡി യാത്രതിരിച്ചത്.
ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി അമേരിക്കയിലേയ്ക്ക് തിരിക്കും. ഐറിഷ് പ്രധാനമന്ത്രി എന്റ കെന്നിയുമായും  മോഡി ചര്‍ച്ച നടത്തും. ന്യൂയോര്‍ക്കിലെത്തുന്ന മോഡി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യയുടെ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള അവകാശവാദവും മോഡി ഉന്നയിക്കും.

ജി ഫോര്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോഡി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല
മോഡി വീണ്ടും പറക്കുന്നു; ഇത്തവണ അമേരിക്കയിലേക്ക്
മെര്‍ക്കല്‍, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നുണ്ട്.

അതേ സമയം രക്ഷാസമിതി അംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തോട് പാകിസ്ഥാനും ചൈനയ്ക്കും എതിര്‍പ്പുണ്ട്. ചൈനയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് സൂചന.

ബോയിംഗ് വിമാന കമ്പനിയുമായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറും അമേരിക്കന്‍ ഗവണ്‍മെന്റുമായി പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള കരാറും ഒപ്പു വക്കും. ശനിയാഴ്ച സിലിക്കണ്‍വാലിയിലേക്ക് തിരിക്കുന്ന മോഡി ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുമായും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായും ചര്‍ച്ച നടത്തും.

Also Read:
സിസ്റ്റര്‍ അമല വധം; കാസര്‍കോട് സ്വദേശിയായ 28 കാരന്‍ പോലീസ് വലയില്‍
Keywords:  PM Modi begins his US, Ireland tour: Here's what his plans are, New Delhi, New York, Japan, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia