ന്യൂഡല്‍ഹി: (www.kvartha.com 12.08.2015) തന്റെ കുടുംബത്തിനെതിരെ ആരോപണമുന്നയിച്ച ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രാഹുല്‍ ഗാന്ധി. മോഡിക്ക് ചങ്കൂറ്റമില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി സഭയെ അഭിമുഖീകരിക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സഭയില്‍ ഇരിക്കാനുള്ള ചങ്കൂറ്റം പോലും ഇന്ന് പ്രധാനമന്ത്രിക്കില്ല. മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങള്‍ സംസാരിക്കേണ്ടതുണ്ട്. ലളിത് മോഡി ഒന്നുമല്ല. കള്ളപ്പണത്തിന്റെ ഒരു അടയാളം മാത്രമാണയാള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയ കാര്യവും രാഹുല്‍ മോഡിയെ ഓര്‍മ്മിപ്പിച്ചു.
ഇതിനിടെ ബിജെപി എം.പിമാര്‍ രാഹുലിനെതിരെ തിരിഞ്ഞു. രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണെനിക്ക് വേണ്ടത്. ലളിത് മോഡിയില്‍ നിന്നും നിങ്ങളുടെ കുടുംബത്തിന് എത്ര പണം കിട്ടിയിട്ടുണ്ട്. സ്വന്തം മന്ത്രാലയത്തെ അറിയിക്കാതെ എന്തിനാണ് നിങ്ങള്‍ അയാളെ സഹായിച്ചത്? രാഹുല്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ചോദിച്ചു.
SUMMARY: Congress vice-president Rahul Gandhi on Wednesday targeted Prime Minister Narendra Modi for the ruling BJP's allegations against his family in the Lok Sabha.
Keywords: Sushma Swaraj, Rahul Gandhi, PM Modi, Congress vice-president, Lok Sabha logjam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.