യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർകാരുകളോട് യാചിച്ചു, അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർകാർ നടപ്പിലാക്കി: നരേന്ദ്ര മോദി
Oct 5, 2021, 16:14 IST
ന്യൂഡെൽഹി: (www.kvartha.com 05.10.2021) ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുകയാണെന്ന് പ്രധാനമന്ത്രി. തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം.
യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർകാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർകാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് വൻ വികസനത്തിന്റെ പാതയിലാണ്.
യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർകാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർകാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് വൻ വികസനത്തിന്റെ പാതയിലാണ്.
ബിജെപി സർകാർ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നൽകി. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ വീട് വച്ച് നൽകി. ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിക്കാൻ നിർദേശം നൽകിയെന്നും മോദി അറിയിച്ചു.
Keywords: News, New Delhi, Narendra Modi, Prime Minister, Politics, National, India, PM Modi, Housing Scheme In UP, PM Modi Hands Over Keys To 75,000 Beneficiaries Of Central Housing Scheme In UP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.