Rahul Gandhi | 'പ്രധാനമന്ത്രി കള്ളം പറയുന്നു'; നരേന്ദ്ര മോഡി ജന്മം കൊണ്ട് ഒബിസി അല്ലെന്ന് രാഹുൽ ഗാന്ധി
താൻ ഒബിസി ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയാറുണ്ടെന്നും എന്നാൽ ജാതി സെൻസസ് വേണമെന്ന ആവശ്യം ഉയർന്നപ്പോൾ പണക്കാരനും പാവപ്പെട്ടവനും എന്ന രണ്ട് ജാതികൾ മാത്രമേയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 'ഒബിസികൾക്കും ദലിതർക്കും ആദിവാസികൾക്കും അവകാശങ്ങൾ നൽകേണ്ട സമയമായപ്പോൾ, മോദി പറയുന്നു ജാതികളില്ലെന്ന്. വോട്ടിന് വേണ്ടി താൻ ഒബിസിയാണെന്ന് അദ്ദേഹം പറയുന്നു', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
मैंने जातिगत जनगणना और सामाजिक न्याय की बात की तो PM मोदी ने कहा- देश में सिर्फ दो जातियां हैं: अमीर और गरीब
— Congress (@INCIndia) February 8, 2024
अगर दो जातियां हैं तो आप क्या हैं? गरीब तो आप हैं नहीं!
आप करोड़ों का सूट पहनते हैं। दिन में कई बार कपड़े बदलते हैं, फिर झूठ बोलते हैं कि मैं OBC वर्ग का आदमी हूं।
:… pic.twitter.com/frIwpEttVH
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെൻ്റിൽ തന്നെ ‘ഒബിസി’ എന്ന് വിളിക്കുകയും പിന്നാക്ക സമുദായങ്ങളിലെ നേതാക്കളുമായി ഇടപെടുമ്പോൾ കോൺഗ്രസ് കാപട്യവും ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചതിനും പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. തിങ്കളാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി കോൺഗ്രസ് പാർട്ടിയും യുപിഎ സർക്കാരും ഒബിസികളോട് നീതി പുലർത്തിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
ജനുവരി 14 ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഒഡീഷയിൽ നിന്ന് വ്യാഴാഴ്ച ഛത്തീസ്ഗഡിലേക്ക് പ്രവേശിക്കും.