മോഡി ഉറങ്ങുന്നില്ല: വെങ്കയ്യ നായിഡു

 


ന്യൂഡല്‍ഹി: (www.kvartha.com 16.11.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി ഉറങ്ങുകയോ ക്യാബിനറ്റ് അംഗങ്ങളെ ഉറങ്ങാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഡി ഉറങ്ങുന്നില്ല: വെങ്കയ്യ നായിഡുഎന്നാല്‍ ഞങ്ങളിത് ആസ്വദിക്കുന്നു. കാരണം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത് ജീവിതത്തില്‍ ഏറ്റവും ആസ്വാദ്യകരമായ കാര്യമാണ് നായിഡു പറഞ്ഞു.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ലക്ഷ്യം കാണാന്‍ 5 വര്‍ഷമെടുക്കുമെന്നാണ് മന്ത്രിസഭയിലെ പലരും പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ലക്ഷ്യം നേടാനാകുമെന്ന് മോഡ് പറഞ്ഞു. രാജ്യത്തെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 7 ആഴ്ചയ്ക്കുള്ളില്‍ 6.99 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനായെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

SUMMARY: Praising Prime Minister Narendra Modi's style of functioning, Union Minister M Venkaiah Naidu on Sunday said the leader neither sleeps nor allows his Cabinet colleagues to do so.

Keywords: Narendra Modi, Prime Minister, Union minister, Venkaiah Naidu,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia