Celebration | ‘വിജയ് ദിവസി’ൽ ധീരസൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
● നിസ്വാർഥ സമർപ്പണവും അചഞ്ചലമായ ദൃഢനിശ്ചയവും.
● രാജ്യത്തെ സംരക്ഷിക്കുകയും യശസ്സേകുകയും ചെയ്തു.
● ത്യാഗങ്ങൾ തലമുറകളെ എന്നെന്നേക്കും പ്രചോദിപ്പിക്കുന്നു.
ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വിജയ് ദിവസി’ൽ ധീരസൈനികർക്ക് ആശംസകൾ നേർന്നു. 1971-ലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ വീരസൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. അവരുടെ നിസ്വാർഥ സമർപ്പണവും അചഞ്ചലമായ ദൃഢനിശ്ചയവും രാജ്യത്തെ സംരക്ഷിക്കുകയും യശസ്സേകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന്, വിജയ് ദിവസിൽ, 1971-ലെ ഇന്ത്യയുടെ ചരിത്രവിജയത്തിനു സംഭാവനയേകിയ വീരസൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും നാം ആദരിക്കുന്നു. അവരുടെ നിസ്വാർഥ സമർപ്പണവും അചഞ്ചലമായ ദൃഢനിശ്ചയവും നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുകയും നമുക്കു യശസ്സേകുകയും ചെയ്തു. ഈ ദിവസം അവരുടെ അസാധാരണമായ വീര്യത്തിനും അചഞ്ചലമായ മനോഭാവത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ്. അവരുടെ ത്യാഗങ്ങൾ തലമുറകളെ എന്നെന്നേക്കും പ്രചോദിപ്പിക്കുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുകയും ചെയ്യും', എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
Today, on Vijay Diwas, we honour the courage and sacrifices of the brave soldiers who contributed to India’s historic victory in 1971. Their selfless dedication and unwavering resolve safeguarded our nation and brought glory to us. This day is a tribute to their extraordinary…
— Narendra Modi (@narendramodi) December 16, 2024
വിജയ് ദിവസ്:
വിജയ് ദിവസ്, 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തെ ആഘോഷിക്കുന്ന ദിനമാണ്. ഈ യുദ്ധത്തിൽ ഇന്ത്യ പാകിസ്താന്റെ പൂർവഭാഗം പിടിച്ചടക്കുകയും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഈ വിജയം ഇന്ത്യയുടെ സൈനിക ശക്തിയുടെയും ധീരതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
#VijayDiwas #IndiaPakistanWar #NarendraModi #IndianArmedForces #Tribute #Sacrifice #Bravery