രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള മുന്‍ ക്യാപ്റ്റന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശരാണെന്ന കത്തെഴുതി മോദി; കത്തിന് താരം നല്‍കിയ മറുപടി!

 


രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള മുന്‍ ക്യാപ്റ്റന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശരാണെന്ന കത്തെഴുതി  മോദി; കത്തിന് താരം നല്‍കിയ മറുപടിയും കയ്യടി നേടുന്നു


ന്യൂഡെല്‍ഹി: (www.kvartha.com 20.08.2020) രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കാര്യത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ധോണിക്ക് കത്തെഴുതിയിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശരാണെന്നാണ് കത്തില്‍ പറയുന്നത്. 

ക്രിക്കറ്റില്‍നിന്ന് വിരമിച്ച ധോണി ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് എന്നത് ശ്രദ്ദേയമാണ്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ ധോണിയോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെടണമെന്ന നിര്‍ദേശവുമായി പാകിസ്ഥാന്റെ മുന്‍ താരം ശുഐബ് അക്തര്‍ രംഗത്തുവന്നിരുന്നു. മാത്രമല്ല ധോണിയെ അത്ര പെട്ടെന്ന് വിരമിക്കാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടേയും ആവശ്യം. കത്തിന് ധോണി നല്‍കിയ മറുപടിയും ശ്രദ്ദേയമാണ്.
രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള മുന്‍ ക്യാപ്റ്റന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശരാണെന്ന കത്തെഴുതി  മോദി; കത്തിന് താരം നല്‍കിയ മറുപടി!

മോദിയുടെ കത്തില്‍നിന്ന്:

പ്രിയ മഹേന്ദ്ര,

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന്, സ്വതസിദ്ധമായ ശൈലിയില്‍ താങ്കള്‍ പങ്കുവച്ച ഒരു ലഘു വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആ വിഡിയോ കണ്ട് 130 കോടി ഇന്ത്യക്കാരാണ് നിരാശപ്പെട്ടത്. അതേസമയം തന്നെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഈ രാജ്യത്തിനായി താങ്കള്‍ ചെയ്ത മഹത്തായ സേവനങ്ങളെ അവര്‍ നിസീമമായ നന്ദിയോടെ മാത്രമേ ഓര്‍ക്കൂ.

താങ്കളുടെ കരിയറിലേക്ക് നോക്കാനുള്ള ഒരു വഴി കണക്കുകളുടെ കണ്ണാടിയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് താങ്കള്‍. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍, ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എന്നിങ്ങനെ മാത്രമല്ല, തീര്‍ച്ചയായും ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക.

അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ഏറ്റവും വിശ്വസിക്കാന്‍ സാധിക്കുന്ന താരമായിരുന്നു താങ്കള്‍. മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ചും 2011 ലോകകപ്പ് ഫൈനലില്‍ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകളോളം ഓര്‍ത്തിരിക്കുമെന്ന് ഉറപ്പ്.

എങ്കിലും കരിയറിലെ നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ലോകം ഓര്‍ക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോണി. വെറുമൊരു കായികതാരം മാത്രമായി താങ്കളെ ഒതുക്കുന്നത് നീതികേടാകുമെന്ന് തോന്നുന്നു. ലോകത്ത് താങ്കള്‍ ചെലുത്തിയ സ്വാധീനത്തെ വിലയിരുത്തിയാല്‍ ഐതിഹാസികം എന്നുതന്നെ പറയേണ്ടിവരും.

ചെറിയൊരു പട്ടണത്തില്‍നിന്ന് അതിലളിതമായി തുടങ്ങിയ താങ്കളുടെ വളര്‍ച്ച, പിന്നീട് ദേശീയ തലത്തിലെത്തി രാജ്യം മുഴുവന്‍ അഭിമാനിക്കുന്ന തലത്തിലേക്ക് എത്തിയത് വിസ്മയമാണ്. താങ്കളുടെ ഉയര്‍ച്ചയും അവിടെ താങ്കള്‍ പ്രകടിപ്പിച്ച അച്ചടക്കവും രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. മികച്ച സ്‌കൂളുകളിലും കോളജുകളിലും പഠിക്കാന്‍ അവസരം ലഭിക്കാത്ത, സമ്പന്നമായ കുടുംബ പശ്ചാത്തലമില്ലാത്ത കഴിവുറ്റ യുവാക്കള്‍ക്ക് ഉയരങ്ങളിലേക്ക് കുതിക്കാന്‍ താങ്കള്‍ തീര്‍ച്ചയായും പ്രചോദനമാണ്.

കുടുംബവേരുകളും പേരും ആരെയും തുണയ്ക്കാത്ത സ്വന്തം കഴിവും അധ്വാനവും ഓരോരുത്തരുടെയും വളര്‍ച്ചയെ നിര്‍ണയിക്കുന്ന നവ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളം തന്നെയാണ് താങ്കളെന്ന് ഞാന്‍ കരുതുന്നു.

കത്തിന് ധോണി നല്‍കിയ മറുപടി ഇങ്ങനെ;

'ഒരു കലാകാരന്‍, സൈനികന്‍, കായികതാരം എന്നിവര്‍ ആഗ്രഹിക്കുന്നത് അഭിനന്ദനമാണ്, അവരുടെ കഠിനാധ്വാനവും ത്യാഗവും എല്ലാവരുടെയും ശ്രദ്ധയില്‍ പെടുകയും അഭിനന്ദനം നേടുകയും ചെയ്യുക എന്നത് വലിയ കാര്യമാണ്. നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കളുടെ അഭിനന്ദനത്തിനും ആശംസകള്‍ക്കും നന്ദി. 

Keywords:  PM Modi pens letter to MS Dhoni, hails him as illustration of spirit of New India, New Delhi, News, Sports,  MS Dhoni,  Cricket, Trending, Letter, Prime Minister, Narendra Modi, Retirement, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia