PM Modi | മേളക്കാര്‍ക്കൊപ്പം ചെണ്ടകൊട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീഡിയോ വൈറല്‍
Dec 11, 2022, 15:35 IST
നാഗ്പൂര്‍: (www.kvartha.com) നിരവധി പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ഉദ്ഘാടനത്തിനും നാഗ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വലമായി സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയെ കണ്ടതും ചെണ്ടമേളക്കാരും ആവേശഭരിതരായി. അതിനിടെ ചെണ്ടമേളക്കാര്‍ക്കൊപ്പം ഒരു ചെണ്ടയില്‍ മോഡിയും താളം പിടിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
പ്രധാനമന്ത്രി ചെണ്ട കൊട്ടുന്നതിന്റെ 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
പ്രധാനമന്ത്രി നാഗ്പൂരില്‍ മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ചു. ഇതിനിടയില്‍ പ്രധാനമന്ത്രി തന്നെ മെട്രോ ടിക്കറ്റ് വിന്‍ഡോയില്‍ പോയി ടിക്കറ്റ് എടുത്തു. ഇതിന് ശേഷം അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്തു. മോദി യാത്രയ്ക്കിടെ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്തു. അതേ സമയം യാത്രക്കാര്‍ പ്രധാനമന്ത്രിക്കൊപ്പം സെല്ഫിയുമെടുത്തു.
< !- START disable copy paste -->

A traditional welcome in Nagpur, Maharashtra. pic.twitter.com/v1Yw75v1o3
— PMO India (@PMOIndia) December 11, 2022
Keywords: Latest-News, National, Top-Headlines, Maharashtra, Mumbai, Prime Minister, Narendra Modi, Social-Media, Viral, Trending, Video, Entertainment, PM Modi plays drum, watch video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.