മോഡിയെ ഞെട്ടിച്ച്‌ ഗുജറാത്തില്‍ ഒരു അമ്പലം

 


ന്യൂഡല്‍ഹി:   (www.kvartha.com 12/02/2015) ഗുജറാത്തില്‍ ഒരു അമ്പലം വരാന്‍ പോകുന്നു. ഈ വാര്‍ത്ത ഞെട്ടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയാണ്. പുതിയ അമ്പലം നരേന്ദ്രമോഡിയുടെ പേരില്‍ പണി കഴിപ്പിക്കാനാണ് ഗുജറാത്തിലെ ഹിന്ദുക്കളുടെ തീരുമാനമെന്നറിഞ്ഞാണ് നരേന്ദ്രമോഡിയുടെ അമ്പരപ്പ്.

മോഡിയെ ഞെട്ടിച്ച്‌ ഗുജറാത്തില്‍ ഒരു അമ്പലംതന്റെ പേരില്‍ അമ്പലം പണി കഴിപ്പിക്കുന്നതിലുള്ള വിമുഖത ഉടന്‍ത്തന്നെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി നല്ലൊരു ഉപദേശവും പ്രധാനമന്ത്രിയുടെ വകയായി ഉണ്ടായിരുന്നു. തന്റെ പേരില്‍ ഇത്തരത്തിലൊരു ക്ഷേത്രം ആവശ്യമില്ലെന്നും ഇതിനുവേണ്ടി ചെലവഴിക്കുന്ന സമയവും വിഭവങ്ങളും രാജ്യത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തിനായി ഉപയോഗിക്കണമെന്നുമായിരുന്നു മോഡിയുടെ ട്വീറ്റ്.

എന്റെ പേരില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത എന്നെ വളരെയധികം അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമായ ഒരു തീരുമാനമാണ്. മോഡി വ്യാഴാഴ്ച ട്വീറ്ററില്‍ കുറിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia