PM Modi | പൊതുപരിപാടിക്കിടെ കേള്‍വിക്കാരില്‍ ഒരാള്‍ കുഴഞ്ഞുവീണു; പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം; പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി പ്രധാനമന്ത്രി
Aug 26, 2023, 19:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) പൊതുപരിപാടിക്കിടെ കനത്തചൂടില്‍ കേള്‍വിക്കാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രികയും ഗ്രീസും സന്ദര്‍ശിച്ചതിനു പിന്നാലെ ഡെല്‍ഹിയില്‍ മടങ്ങിയെത്തിയശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു സംഭവം.
കനത്ത ചൂട് താങ്ങാനാകാതെ കേള്‍വിക്കാരനായ യുവാവു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോടു യുവാവിനെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ഷൂസ് അഴിച്ചുമാറ്റാനും പുറത്തെത്തിക്കാനും നിര്‍ദേശം നല്‍കുകയുമായിരുന്നു.
ബ്രിക്‌സ് കൂട്ടായ്മയില്‍ പങ്കെടുക്കവേ ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായതില്‍ തനിക്കു നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചതായും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗത്തിന്റെ ഭാഗങ്ങള്‍:
ദക്ഷിണാഫ്രികയില്‍ നടന്ന ബ്രിക്‌സ് കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തു. ചന്ദ്രയാന്‍ 3യുടെ പേരില്‍ എനിക്ക് നിരവധി അഭിനന്ദനങ്ങള്‍ ബ്രിക്‌സ് കൂട്ടായ്മയില്‍ നിന്നും ലഭിച്ചു. ലോകം മുഴവന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു- എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡെല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പാലം വിമാനത്താവളത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും പാര്‍ടി പ്രവര്‍ത്തകരും എത്തിയിരുന്നു.
കനത്ത ചൂട് താങ്ങാനാകാതെ കേള്‍വിക്കാരനായ യുവാവു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോടു യുവാവിനെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ഷൂസ് അഴിച്ചുമാറ്റാനും പുറത്തെത്തിക്കാനും നിര്‍ദേശം നല്‍കുകയുമായിരുന്നു.
ബ്രിക്‌സ് കൂട്ടായ്മയില്‍ പങ്കെടുക്കവേ ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായതില്‍ തനിക്കു നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചതായും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗത്തിന്റെ ഭാഗങ്ങള്‍:
ദക്ഷിണാഫ്രികയില്‍ നടന്ന ബ്രിക്‌സ് കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തു. ചന്ദ്രയാന്‍ 3യുടെ പേരില്‍ എനിക്ക് നിരവധി അഭിനന്ദനങ്ങള്‍ ബ്രിക്‌സ് കൂട്ടായ്മയില്‍ നിന്നും ലഭിച്ചു. ലോകം മുഴവന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു- എന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: PM Modi stops speech midway on spotting man feeling unwell, asks his medical team to provide assistance, New Delhi, News, Politics, PM Modi, Stops Speech Midway, Medical Team, Heat, Video, National News.#WATCH | Delhi: Prime Minister Narendra Modi asks his team of doctors to check on a person who collapsed during his address. pic.twitter.com/Stw4eL97CW
— ANI (@ANI) August 26, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.