കൊച്ചി അടക്കം 20 നഗരങ്ങളില്‍ സ്മാര്‍ട് സിറ്റി പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച

 


ന്യൂഡല്‍ഹി: (www.kvartha.com 24.06.2016) കൊച്ചി ഉള്‍പ്പെടെ 20 നഗരങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി
ശനിയാഴ്ച പുണെയില്‍ നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ വിവിധ നഗരങ്ങളിലെ 69 നവീകരണ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്.

പഷ്ണിത്തോട് കനാല്‍, സെന്റ് ജോണ്‍ പാര്‍ക്ക്, എംജി റോഡ് നടപ്പാത എന്നിവയുടെ നവീകരണമാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്മാര്‍ട് നെറ്റ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും പ്രധാനമമന്ത്രി നിര്‍വഹിക്കും. സ്മാര്‍ട് സിറ്റി പദ്ധതി സംബന്ധിച്ച ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനാണ് സ്മാര്‍ട് നെറ്റ് പോര്‍ട്ടല്‍.

കൊച്ചി അടക്കം 20 നഗരങ്ങളില്‍ സ്മാര്‍ട് സിറ്റി പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച'മെയ്ക് യുവര്‍ സിറ്റി സ്മാര്‍ട്' മല്‍സരത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച നിര്‍വഹിക്കും. സ്മാര്‍ട് സിറ്റി റോഡുകളുടെയും പാര്‍ക്കുകളുടെയും കവലകളുടെയും രൂപരേഖ തയാറാക്കുന്നതില്‍ നഗരവാസികളെ പങ്കെടുപ്പിച്ചുള്ള ഈ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രൂപരേഖകള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കും.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന നഗര പുനരുദ്ധാരണത്തിനുള്ള അടല്‍ മിഷന്‍ പദ്ധതി (അമൃത്) യില്‍ കേന്ദ്രം 2900 കോടി രൂപ ചെലവിടും.

Keywords: New Delhi, India, National, Kochi, Metro, Kochi Metro, Inauguration, Prime Minister, Narendra Modi, Kerala, Smart City, Metro City.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia