PM Modi | ശനിയാഴ്ച നരേന്ദ്ര മോഡിയുടെ 72-ാം പിറന്നാൾ; രാജ്യത്തിന്റെ ഭരണാധികാരിയായ ശേഷം ഓരോവർഷവും പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത് ഇങ്ങനെ; ഇത്തവണ 'ചീറ്റപ്പുലികൾക്കൊപ്പം'
Sep 16, 2022, 11:00 IST
ന്യൂഡെൽഹി: (www.kvartha.com) ജന്മദിനങ്ങളിൽ, ആളുകൾ സാധാരണയായി കേക് മുറിക്കുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ആഘോഷിക്കുകയൊക്കെയാണ് പതിവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, അദ്ദേഹത്തിന്റെ ജന്മദിനം മറ്റേതൊരു ദിനവും പോലെയാണ്. ശനിയാഴ്ച മോഡിയുടെ 72-ാം പിറന്നാളാണ്. ഈ വർഷം, പ്രധാനമന്ത്രി മോദി തന്റെ ജന്മദിനത്തിൽ മധ്യപ്രദേശിലെത്തും. നമീബിയയിൽ നിന്ന് ഇൻഡ്യയിലെത്തിക്കുന്ന എട്ട് ചീറ്റപ്പുലികളെ ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിലെ കുനോ നാഷനൽ പാർകിൽ തുറന്നുവിടും. 1950-കളിൽചീറ്റപ്പുലികൾ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇൻഡ്യൻ സർകാർ നമീബിയയിൽ നിന്ന് ചീറ്റയെ രാജ്യത്ത് എത്തിക്കുന്നത്.
മറുവശത്ത്, പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രാജ്യത്തുടനീളം 'സേവ പഖ്വാദ' (Seva Pakhwada) യുടെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. 2014 ൽ ഇൻഡ്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം അദ്ദേഹം തന്റെ ജന്മദിനം ആഘോഷിച്ചത് എങ്ങനെയെന്ന് നോക്കാം.
2014
ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം സംസ്ഥാനമായ ഗുജറാതിലായിരുന്നു. ഗാന്ധിനഗറിൽ അമ്മയുടെ അനുഗ്രഹം വാങ്ങി. സന്ദർശനത്തിനായി അഹ് മദാബാദിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും സബർമതി ആശ്രമവും സബർമതി നദീതീരവും അദ്ദേഹത്തോടൊപ്പം സന്ദർശിക്കുകയും ചെയ്തു.
2015
1965-ലെ ഇൻഡ്യ-പാക് യുദ്ധത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ന്യൂഡെൽഹിയിൽ നടന്ന ആറ് ദിവസത്തെ സൈനിക പ്രദർശനമായ ‘ശൗര്യഞ്ജലി’ തന്റെ 65-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി സന്ദർശിച്ചു.
2016
തന്റെ 66-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഗുജറാതിലേക്ക് പറന്നു, ഗാന്ധിനഗറിലെ അമ്മയുടെ അനുഗ്രഹം വാങ്ങി. പിന്നീട് നവ്സാരിയിൽ എത്തിയ അദ്ദേഹം ഭിന്നശേഷിക്കാർക്കുള്ള സഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു.
2017
തന്റെ 67-ാം ജന്മദിനത്തിൽ ഗാന്ധിനഗറിലെ അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് പ്രധാനമന്ത്രി മോദി ദിനത്തിന് തുടക്കമിട്ടത്. പിന്നീട് കെവാഡിയയിലെ സർദാർ സരോവർ അണക്കെട്ട് അദ്ദേഹം രാജ്യത്തിന് സമർപിച്ചു.
2018
പ്രധാനമന്ത്രി മോദി തന്റെ 68-ാം ജന്മദിനം തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പം ആഘോഷിച്ചു. സ്കൂളിലെ വിദ്യാർഥികൾക്ക് സോളാർ വിളക്ക്, സ്റ്റേഷനറി, സ്കൂൾ ബാഗുകൾ, നോട് ബുകുകൾ എന്നിവയുൾപെടെയുള്ള ഉപഹാരങ്ങളും അദ്ദേഹം നൽകി. ശേഷം ഉത്തർപ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തി.
2019
69-ാം ജന്മദിനത്തിൽ ഗുജറാതിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, സർദാർ സരോവർ അണക്കെട്ട് എന്നിവ പ്രധാനമന്ത്രി സന്ദർശിച്ചു. അവിടെ ഒരു പൊതുറാലിയിലും അദ്ദേഹം സംസാരിച്ചു.
2020
രാജ്യം കോവിഡ് മഹാമാരിയോട് പോരാടുമ്പോൾ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനം വലിയ രീതിയിൽ ആഘോഷിച്ചില്ല. ബിജെപി 'സേവാ ദിവസ്' ആയി ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
2021
2021-ൽ, ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ (SCO) കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ 21-ാമത് യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പങ്കെടുത്തു.
Keywords: PM Modi Turns 72 This Week: How He Marked the Day After Taking Office, National,News,Top-Headlines,Latest-News,Narendra Modi,Prime Minister,PM-Modi-B'day,Newdelhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.