'പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്'; അര്‍ധരാത്രിയില്‍ യോഗി ആദിത്യനാഥിനൊപ്പം വാരാണസി ചുറ്റിക്കറങ്ങി പ്രധാനമന്ത്രി

 


ലക്‌നൗ: (www.kvartha.com 14.12.2021) വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി അര്‍ധരാത്രിയില്‍ യോഗി ആദിത്യനാഥിനൊപ്പം വാരാണസി ചുറ്റിക്കറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബനാറസ് റെയില്‍വെ സ്റ്റേഷനടക്കമുളള സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. റെയില്‍വെ കണക്റ്റിവിറ്റി വിപുലീകരിക്കുമെന്നും അതോടൊപ്പം വൃത്തിയുള്ളതും ആധുനികവും യാത്രാസൗഹൃദവുമായ റെയില്‍വെ സ്റ്റേഷനുകള്‍ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'കാശിയിലെ പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. പുണ്യനഗരത്തില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്' എന്ന് യോഗിക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം മോദി ട്വിറ്ററില്‍ കുറിച്ചു. 

'പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്'; അര്‍ധരാത്രിയില്‍ യോഗി ആദിത്യനാഥിനൊപ്പം വാരാണസി ചുറ്റിക്കറങ്ങി പ്രധാനമന്ത്രി

പ്രധാനമന്ത്രി വാരാണസിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുന്നുണ്ട്. മോദിയുടെ അധ്യക്ഷതയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. വാരാണസിയില്‍ നടന്ന യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുത്തു. സംസ്ഥാനങ്ങളിലെ ഭരണ മികവും, വികസന പദ്ധതികളും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ചയായി.

Keywords:  Lucknow, News, National, Prime Minister, Narendra Modi, Railway, Chief Minister, PM Modi visits Banaras railway station, makes midnight inspection of key development works in Kashi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia