ന്യൂഡല്‍ഹി: (www.kvartha.com 23.10.2014) ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിയാച്ചിനില്‍ സന്ദര്‍ശനം നടത്തി. 12,000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ബേസ് ക്യാംപിലെത്തിയ പ്രധാനമന്ത്രി സൈന്യത്തിലെ ജവാന്മാരെയും ഓഫീസര്‍മാരെയും അഭിസംബോധന ചെയ്തു.
അതിര്‍ത്തിയില്‍ രാജ്യത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായി ജവാന്മാര് നിലയുറപ്പിക്കുന്നതു കൊണ്ടാണ് 125 കോടി ഇന്ത്യക്കാര്‍ക്ക് സമാധാനപരമായി ജീവിക്കാനും ദീപാവലി ആഘോഷിക്കാനും സാധിക്കുന്നതെന്നും സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളും രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ ദീപാവലി കശ്മീരിലെ പ്രളയബാധിതരോടും സിയാച്ചിന്‍ അതിര്‍ത്തിയിലെ ജവാന്മാരോടും ഒപ്പം ചെലവഴിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചതായി മോഡി പറഞ്ഞു. ശ്രീനഗറില്‍ ടുത്തിടെയുണ്ടായ പ്രളയത്തിന്റെ സമയത്ത് സൈന്യം നല്കിയ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
ജവാന്മാരുടെ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും മുഴുവന്‍ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണെന്നും അവരെവിടെ ആയാലും രാജ്യം അവര്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്ന് നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജവാന്മാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്കും മധുരപലഹാരങ്ങളും പ്രധാനമന്ത്രി കൈമാറി. ഒരു മണിക്കൂറോളം പ്രധാനമന്ത്രി സിയാച്ചിന്‍ ബേസ് ക്യാംപില്‍ ചെലവഴിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, Prime Minister, Narendra Modi, Visit, National,
PM Modi visits Siachen, spends time with soldiers on Diwali

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.