നിങ്ങള്‍ക്ക് 15 ലക്ഷം കിട്ടിയില്ലെങ്കിലെന്താ, മോഡി ധരിക്കുന്നത് 10 ലക്ഷത്തിന്റെ സ്യൂട്ടുകള്‍: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിലകൂടിയ സ്യൂട്ടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനുവരി 25ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ സ്വന്തം പേരെഴുതിയ സ്യൂട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ചിരുന്നത്. ഈ സ്യൂട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
നിങ്ങള്‍ക്ക് 15 ലക്ഷം കിട്ടിയില്ലെങ്കിലെന്താ, മോഡി ധരിക്കുന്നത് 10 ലക്ഷത്തിന്റെ സ്യൂട്ടുകള്‍: രാഹുല്‍ ഗാന്ധി
ആം ആദ്മി പാര്‍ട്ടിയേയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയിലെ സീലാമ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ഓരോരുത്തരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നിട്ട് നിങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ കിട്ടിയോ? നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും മോഡി ധരിക്കുന്നത് 10 ലക്ഷത്തിന്റെ സ്യൂട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞു.

എ.എപിക്ക് ഒറ്റ അജന്‍ഡയേയുള്ളു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണതെന്നും രാഹുല്‍ പറഞ്ഞു.

SUMMARY:
Congress Vice-President Rahul Gandhi, addressing an election rally in Delhi on Thursday, attacked the Prime Minister Narendra Modi for wearing a suit that carried his name where holding talks with US President Barack Obama on January 25. He also targeted the Aam Aadmi Party.

Keywords: Delhi, Assembly Poll, Rahul Gandhi, Congress, PM Modi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia