ഈ തീരുമാനം എന്റെ ചായ പോലെ 'കടുപ്പ'മുള്ളത്; സാധാരണക്കാര്‍ക്ക് രുചികരം, ധനികര്‍ക്ക് അതിന്റെ രുചി പിടിക്കില്ലെന്ന് മോഡി

 


ഗാസിപൂര്‍: (www.kvartha.com 14.11.2016) ഈ തീരുമാനം എന്റെ ചായ പോലെ 'കടുപ്പ'മുള്ളത്, സാധാരണക്കാര്‍ക്ക് രുചികരം, എന്നാല്‍ ധനികര്‍ക്ക് അതിന്റെ രുചി പിടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

രാജ്യത്ത് കള്ളനോട്ടുകള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുവേണ്ടി 500,1000 രൂപയുടെ നോട്ടുകള്‍ ഒഴിവാക്കി പുതിയ നോട്ടുകള്‍ ഇറക്കിയതിനോട് പ്രതികരിക്കുകയായിരുന്നു മോഡി.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷത്തിനു നേരെ രൂക്ഷ വിമര്‍ശനമാണ് മോഡി നടത്തിയത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് വെറുതെ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും മോഡി വ്യക്തമാക്കി. എന്നാല്‍ താന്‍ പാവപ്പെട്ടവരുടെ തുടിപ്പ് അറിയാന്‍ ശ്രമിക്കുകയാണ്.

നോട്ടുകള്‍ പിന്‍വലിച്ചത് ചില രാഷ്ട്രീയ പാര്‍ട്ടികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നോട്ടുകള്‍ കൊണ്ടുള്ള മാല ഇവര്‍ക്ക് പലപ്പോഴും കിട്ടാറുണ്ട്. എന്നാലിപ്പോള്‍ ആ നോട്ടുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലാതെ ചവറ്റു കുട്ടയില്‍ തള്ളേണ്ട അവസ്ഥയാണുള്ളത്. കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ശരിവച്ചശേഷം ഇപ്പോള്‍ പിന്നില്‍നിന്നും കുത്തുന്ന ശൈലിയാണു ചിലര്‍ സ്വീകരിക്കുന്നതെന്നും മോഡി ആരോപിച്ചു.

എന്നാല്‍, അങ്ങനെ പറയുന്ന ചിലര്‍ തങ്ങളുടെ പാര്‍ട്ടി അണികളെ സര്‍ക്കാരിനെതിരെ ഇളക്കി വിടുകയാണെന്ന് ബി.എസ്.പി, സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടികളുടെ പേര് പറയാതെ മോഡി സൂചിപ്പിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ക്കു തന്നെ വിമര്‍ശിക്കാനുള്ള അവകാശമില്ല. കടുത്ത തീരുമാനങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സാധാരണക്കാര്‍ക്ക് അത്തരം നീക്കങ്ങള്‍ ഇഷ്ടമാണെന്നും മോഡി അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ താന്‍ ചായവില്‍പനക്കാരനായിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന ചായയോടും മോഡി ഉപമിച്ചു. സാധാരണക്കാര്‍ക്ക് ഈ ചായ വളരെയിഷ്ടമാണ്. എന്നാല്‍, ധനികര്‍ക്ക് അതിന്റെ രുചി പിടിക്കില്ലെന്നും മോഡി പറഞ്ഞു. 

പാവപ്പെട്ടവര്‍ ഇപ്പോള്‍ സുഖമായി ഉറങ്ങുകയാണ്. എന്നാല്‍ സമ്പന്നര്‍, സമാധാനമായി ഉറങ്ങുന്നതിന് ഉറക്ക ഗുളികകള്‍ തേടി പായുകയാണെന്നും മോഡി പറഞ്ഞു. ചിലയാളുകള്‍ക്കു നോട്ടുകള്‍ പിന്‍വലിച്ച നടപടി വലിയ വേദനയാണ് ഉണ്ടാക്കിയത്. അവരൊന്നും പക്ഷേ രാജ്യത്തെ സാധാരണ പൗരന്‍മാരല്ലെന്നും മോഡി വ്യക്തമാക്കി.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് സര്‍ക്കാരിന് പല എതിര്‍പ്പുകളും
പ്രശ്‌നങ്ങളും നേരിടേണ്ടി വരും. എന്നാല്‍, എന്തു വന്നാലും പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. നെഹ്‌റു കുടുംബവും കോണ്‍ഗ്രസും തന്നെ അപമാനിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 

എന്നാല്‍, കോണ്‍ഗ്രസ് പൂര്‍ത്തിയാക്കാതെ പോയ ജോലികള്‍ തീര്‍ക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ ഒരാളേയും അനുവദിക്കില്ല. എനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെല്ലാം ശക്തരാണെന്ന് അറിയാം. എന്നാല്‍, അവരെയൊന്നും ഞാന്‍ ഭയക്കുന്നില്ലെന്നും മോഡി പറഞ്ഞു.

ഈ തീരുമാനം എന്റെ ചായ പോലെ 'കടുപ്പ'മുള്ളത്; സാധാരണക്കാര്‍ക്ക് രുചികരം, ധനികര്‍ക്ക് അതിന്റെ രുചി പിടിക്കില്ലെന്ന്  മോഡി

Also Read:
ഭര്‍തൃവീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Keywords:  PM Modi's address to the Nation, Criticism, Fake money, Congress, Politics, Election, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia