ന്യൂഡെല്‍ഹി: (www.kvartha.com 02.08.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവച്ചു. 2020 ഫെബ്രുവരിയിലാണ് അമര്‍ജിത് സിന്‍ഹയെ മോദിയുടെ ഉപദേശകനായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ രാജിയുടെ കാരണം വ്യക്തമല്ല.
മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബയെയും സിന്‍ഹക്കൊപ്പം നിയമിച്ചിരുന്നു. ഗ്രാമീണ വികസന മന്ത്രാലയം സെക്രടറിയായി വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി സിന്‍ഹ നിയമിതനാകുന്നത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പി കെ സിന്‍ഹ മാര്‍ചില്‍ രാജിവച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച് ഐ എ എസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.