ഭീമന്‍ സിറിഞ്ചിന്റെ വലിപ്പത്തിലുള്ള കേക്; മോദിയുടെ പിറന്നാളിന് വേറിട്ട ആശംസ, വിഡിയോ വൈറല്‍

 



ഭോപാല്‍: (www.kvartha.com 17.09.2021) 71-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേറിട്ട ആശംസയുമായി ഒരു സംഘം ആളുകള്‍. ഭീമന്‍ സിറിഞ്ചിന്റെ വലിപ്പത്തിലുള്ള കേക് നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് മധ്യപ്രദേശിലെ മോദി ആരാധകര്‍. 

മോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയില്‍ 71 അടി നീളമുള്ള ഭീമന്‍ കേക് മുറിച്ചാണ് ആഘോഷം നടത്തിയത്. ഭോപാല്‍ സിറ്റിയിലെ ബി ജെ പി പ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്. വാക്‌സീന്‍ സിറിഞ്ചിന്റെ മാതൃകയിലാണ് കേക് നിര്‍മിച്ചത്. മോദിയുടെ ചിത്രമുള്ള ടീഷര്‍ട് ധരിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. നിമിഷനേരം കൊണ്ട് ഭീമന്‍ കേക് സേഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതിന്റെ വിഡിയോയും പുറത്തുവന്നു. 

ഭീമന്‍ സിറിഞ്ചിന്റെ വലിപ്പത്തിലുള്ള കേക്; മോദിയുടെ പിറന്നാളിന് വേറിട്ട ആശംസ, വിഡിയോ വൈറല്‍


പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ രാജ്യമെങ്ങും ബി ജെ പി പ്രവര്‍ത്തകര്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 'സേവാ സമര്‍പണ്‍ അഭിയാന്‍' എന്ന പേരില്‍ 20 ദിവസത്തെ സന്നദ്ധ പരിപാടികള്‍ക്ക് ബി ജെ പി തുടക്കം കുറിക്കുന്നു. മെഗാ വാക്‌സിനേഷന്‍ ക്യാംപും സംഘടിപ്പിക്കുന്നു. 2 ലക്ഷം ഗ്രാമങ്ങളിലായി 4 ലക്ഷം വോളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് ആരോഗ്യ സംവിധാനത്തിന് വേണ്ട സഹായം നല്‍കുമെന്ന് ബി ജെ പി അറിയിച്ചു. 

നവ ഭാരത് മേള എന്ന പേരില്‍ യുവമോര്‍ച പ്രത്യേക സേവന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 71 സ്ഥലങ്ങളിലെ നദികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ വൃത്തിയാക്കും. 14 കോടി ആളുകള്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. 

രാജ്യത്തിന് അകത്തും പുറത്തും നരേന്ദ്രമോദിക്ക് നിരവധിപേര്‍ ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേര്‍ രംഗത്തെത്തി. അതേസമയം, മോദിയുടെ പിറന്നാള്‍ ദിനം ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.

Keywords:  News, National, India, Bhoppal, Madhya Pradesh, Birthday, Birthday Celebration, Narendra Modi, Prime Minister, Trending, Social Media, PM Modi's birthday: BJP workers cut 71-feet-long syringe-shaped cake in MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia