വാക്കുകളുമായി പുലബന്ധമില്ലാത്ത പ്രവര്‍ത്തികള്‍ പ്രധാനമന്ത്രിയുടേത്; മോഡിയെ വിമര്‍ശിച്ച് സോണിയാഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 08/09/2015) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മോഡി സര്‍ക്കാര്‍ വലിയൊരു പരാജയമായിരുന്നുവെന്നും അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സോണിയ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിനിടെയാണ് സോണിയാഗാന്ധി മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷവും വെറും വാഗ്ദാനങ്ങളായി നിലനില്‍ക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ സോണിയാഗാന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും രാഷ്ട്രിയ സ്വയം സേവക് സംഘമാണെന്നും അഭിപ്രായപ്പെട്ടു. ബിജെപി- ആര്‍ എസ് എസ് നേതൃത്വത്തില്‍ നടന്ന മൂന്ന് ദിവസത്തെ സമ്മേളനവും ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സാമ്പത്തികമുന്നോക്കാവസ്ഥയും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തുവെങ്കിലും അതൊന്നും ഫലവത്താക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല. മേക്ക് ഇന്ത്യ പോലുള്ള പദ്ധതികള്‍ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല. മാധ്യമസ്വാതന്ത്ര്യത്തെപോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സര്‍ക്കാര്‍ അധ:പതിച്ചു. ജവഹര്‍ലാല്‍നെഹ്‌റു പ്രധാനമന്ത്രിയായപ്പോഴുണ്ടായിരുന്ന നല്ല നാളുകളാണ് ഇന്ത്യയ്ക്കാവശ്യമെന്നും സോണിയാഗാന്ധി കൂട്ടിചേര്‍ത്തു.


വാക്കുകളുമായി പുലബന്ധമില്ലാത്ത പ്രവര്‍ത്തികള്‍ പ്രധാനമന്ത്രിയുടേത്; മോഡിയെ വിമര്‍ശിച്ച് സോണിയാഗാന്ധി


Keywords: Narendra Modi, Sonia Gandhi, New Delhi, Prime Minister, Central Government, RSS, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia