Mann Ki Baat | ചരിത്രനിമിഷം! പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും
Apr 30, 2023, 10:04 IST
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ഞായറാഴ്ച രാവിലെ 11 മണിക്ക് മരേന്ദ്ര മോഡി നൂറാം എപ്പിസോഡിൽ പ്രസംഗിക്കും. ഇന്ത്യയുടെ വികസന യാത്രയിലേക്ക് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതാണ് മൻ കി ബാത് എന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം മിഷൻ ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തുടനീളം ആകാശവാണി ഉൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിൽ ഇത് കേൾക്കാം. പരിപാടിയുടെ നൂറാം എപ്പിസോഡ് ജനങ്ങൾക്ക് എത്തിക്കുന്നതിനായി ബിജെപി പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഡൽഹിയിൽ 6530 സ്ഥലങ്ങളിൽ ഇത് കേൾപ്പിക്കും. ഇതോടൊപ്പം, കൂട്ടായ്മകളും സംഘടനകളും സ്വന്തം മാർഗത്തിലൂടെ വിവിധ സ്ഥലങ്ങളിൽ മൻ കി ബാത്ത് പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് പൊതു ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി നിരവധി സാമൂഹിക വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി നിരവധി പേരെ സ്വാധീനിച്ചതായി
അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. 22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ, ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങിയ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നു. 2015 ജനുവരി 27ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി മോദിക്കൊപ്പം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.