PM Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കോട് തിരക്ക്; 90 മണിക്കൂറിനുള്ളില്‍ 5 സംസ്ഥാനങ്ങളിലായി പങ്കെടുക്കേണ്ടത് 10 പൊതുപരിപാടികളില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത നാല് ദിവസത്തേക്ക് തിരക്കോട് തിരക്ക്. 90 മണിക്കൂറിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങളിലായി 10 പൊതുപരിപാടികളിലാണ് പങ്കെടുക്കേണ്ടത്. ഇതില്‍ നിരവധി ഉദ് ഘാടനങ്ങളും നിര്‍വഹിക്കേണ്ടതുണ്ട്.

ത്രിപുരയിലെ അഗര്‍ത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തര്‍പ്രദേശിലെ ലക്‌നൗ, കര്‍ണാടകയിലെ ബെംഗ്ലൂര്‍, രാജസ്താനിലെ ദൗസ ഉള്‍പ്പെടെ 10,800 കിലോമീറ്ററിലേറെയാണ് മോദിക്ക് ഈ ദിവസങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്നത്.

PM Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കോട് തിരക്ക്; 90 മണിക്കൂറിനുള്ളില്‍ 5 സംസ്ഥാനങ്ങളിലായി പങ്കെടുക്കേണ്ടത് 10 പൊതുപരിപാടികളില്‍

ഫെബ്രുവരി 10ന് ഡെല്‍ഹിയില്‍ നിന്ന് ലക്‌നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുംബൈയിലെത്തി രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ് ളാഗ് ഓഫ് ചെയ്യുകയും വിവിധ റോഡ് പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും ചെയ്തു. മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാംപസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതുകഴിഞ്ഞ് ഡെല്‍ഹിയിലേക്ക് മടങ്ങി. ഈ ഒറ്റ ദിവസം 2,700 കിലോമീറ്ററിലധികമാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്.

ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി, ത്രിപുരയിലെ അംബാസയിലും രാധാകിഷോര്‍പുരിലും രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. തുടര്‍ന്ന് ഡെല്‍ഹിയിലേക്ക് മടങ്ങി. ഈ ദിവസം 3000 കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. ഫെബ്രുവരി 12ന്, ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജസ്താനിലെ ദൗസയിലേക്ക് തിരിക്കുന്ന അദ്ദേഹം നിരവധി ഹൈവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

ദൗസയില്‍ രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം ബെംഗ്ലൂറിലേക്ക് പോകും. ഈ യാത്രയില്‍ 1,750 കിലോമീറ്ററിലധികം ദൂരം പ്രധാനമന്ത്രി സഞ്ചരിക്കും. ഫെബ്രുവരി 13ന് രാവിലെ, ബെംഗ്ലൂറില്‍ 'എയ്റോ ഇന്‍ഡ്യ 2023' ഷോ ഉദ്ഘാടനം ചെയ്യുന്ന മോദി, അവിടെനിന്ന് ത്രിപുരയിലേക്ക് തിരിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം അഗര്‍ത്തലയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഡെല്‍ഹിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഈ ദിവസം 3,350 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുകയെന്നു സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Keywords: PM Modi’s schedule: 10,800km travel for 10 public meetings in 90 hours, New Delhi, News, Politics, Inauguration, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia