വിദേശനേതാക്കളെ.., കേട്ടില്ലെന്ന് പറയരുത്.., ഈ മാസം ഇനി ഡേറ്റില്ല
Sep 13, 2015, 18:49 IST
സെപ്തംബര്‍ 27ന് മോഡി ഫേസ്ബുക്ക് ആസ്ഥാനത്തേക്ക്
ന്യൂഡല്‍ഹി; (www.kvartha.com 13.09.2015) പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 27ന് അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനമായ പോളോ ആള്‍ട്ടോ സന്ദര്‍ശിക്കുന്നതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് ഞായറാഴ്ച അറിയിച്ചു.
'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം അവസാന ആഴ്ച ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുമെന്നറിയിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സാമ്പത്തികവും സാമൂഹികവുമായ മാറ്റത്തിനായി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഈ കൂടികാഴ്ചയില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഞായറാഴ്ച രാവിലെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ഈ വിഷയത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഭിപ്രായങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ നരേന്ദമോഡിയെ നേരില്‍ കാണാനും ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് ക്ഷണിക്കാനും പറ്റിയത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. അദ്ദേഹം ക്ഷണം സ്വീകരിച്ചതിലും വരാന്‍ തീരുമാനിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മോഡി അമേരിക്ക സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസമായിരുന്നു ആദ്യ സന്ദര്‍ശനം. ഈ വര്‍ഷം പുതുസംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കേന്ദ്രികരിച്ച് സിലിക്കണ്‍ വാലികളിലായിരിക്കും മോഡിയുടെ സന്ദര്‍ശനം. ഗൂഗിള്‍, ആപ്പിള്‍, അഡോബ് തുടങ്ങിയവയുടെ ഭരണസമിതികളുമായും മോഡി കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 28ന് ഇന്ത്യയിലേക്ക് മടങ്ങുന്ന മോഡി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നുണ്ട്.

Keywords: Prime Minister, Narendra Modi, Visit, America, Facebook, Mark Zuckerberg, Barack Obama, google, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.