PM Modi | പ്രധാനമന്ത്രിയുടെ വക 2000 രൂപ; ലോക്‌സഭ തിരഞ്ഞെടുപ്പിന് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ ബിജെപി; രാഷ്ട്രനിർമാണത്തിൽ ഭാഗമാകണമെന്ന് മോദിയുടെ അഭ്യർഥന

 


ന്യൂഡെൽഹി: (KVARTHA) വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിക്കഴിഞ്ഞു. 195 സ്ഥാനാർത്ഥികളുടെ പേരുകൾ കഴിഞ്ഞ ദിവസം പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് 2000 രൂപ സംഭാവന നൽകി. നമോ ആപ്പ് (NaMoApp) വഴി രാഷ്ട്രനിർമ്മാണത്തിനായുള്ള സംഭാവനകളുടെ ഭാഗമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്‌തു.
  
PM Modi | പ്രധാനമന്ത്രിയുടെ വക 2000 രൂപ; ലോക്‌സഭ തിരഞ്ഞെടുപ്പിന് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ ബിജെപി; രാഷ്ട്രനിർമാണത്തിൽ ഭാഗമാകണമെന്ന് മോദിയുടെ അഭ്യർഥന

പ്രധാനമന്ത്രി സംഭാവന രസീത് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലും ബിജെപിക്ക് സംഭാവന നൽകുന്നതിലും തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം എഴുതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിയെ സാമ്പത്തികമായി ശക്തിപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ഈ നടപടി.

എക്‌സ് പോസ്റ്റിൽ സംഭാവന നൽകാനുള്ള നേരിട്ടുള്ള ലിങ്കും പ്രധാനമന്ത്രി മോദി പങ്കിട്ടു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സംഭാവന പേജ് തുറക്കും. അഞ്ച് രൂപ മുതൽ 2000 രൂപ വരെ സംഭാവന ചെയ്യാനുള്ള ഓപ്ഷൻ ദൃശ്യമാണ്. പ്രധാനമന്ത്രിയെ കൂടാതെ മറ്റ് നിരവധി ബിജെപി നേതാക്കളും സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ആദ്യ സ്ഥാനാർഥി പട്ടികയിലുണ്ട്. യുപിയിലെ വാരാണസിയിൽ നിന്ന് മോദി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കും.

Keywords : News, News-Malayalam-News , National, National-News, Election-News, Lok-Sabha-Election-2024, PM Narendra Modi Contributes Rs 2000 For Building 'Viksit Bharat', Urges People to 'Donate for Nation Building'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia