ഇൻഡ്യയിലെത്തിയ ജാപനീസ് പ്രധാനമന്ത്രി കിഷിഡയ്ക്ക് 'കൃഷ്ണപങ്കി' സമ്മാനിച്ച് നരേന്ദ്ര മോഡി; പ്രത്യേകത അറിയാം
Mar 20, 2022, 12:54 IST
ന്യൂഡെൽഹി: (www.kvartha.com 20.03.2022) ഔദ്യോഗിക സന്ദർശനത്തിനായി ഇൻഡ്യയിലെത്തിയ ജപാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച 'കൃഷ്ണപങ്കി' സമ്മാനിച്ചു. ചന്ദനത്തടി കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, അതിന്റെ അരികുകളിൽ കലാപരമായ രൂപങ്ങളിലൂടെ ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.
നിർമിച്ചത് രാജസ്താനിൽ
പരമ്പരാഗത ഉപകരണങ്ങൾ കൊണ്ട് കൊത്തിവച്ചിരിക്കുന്ന 'പങ്കി'യുടെ മുകളിൽ കൈകൊണ്ട് കൊത്തിയെടുത്ത മയിലിന്റെ ആകൃതിയാണുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജസ്താനിലെ ചുരുവിൽ കരകൗശല വിദഗ്ധരാണ് ഈ 'കൃഷ്ണപങ്കി' നിർമിച്ചിരിക്കുന്നത്.
അരികുകളിൽ ഒരു ചെറിയ 'ഘുങ്കാരൂ' (പരമ്പരാഗത മണി) ഉണ്ട്, അത് കാറ്റിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്നു, കൂടാതെ കൂടുതൽ സങ്കീർണമായ കൊത്തുപണികളുള്ള നാല് ജാലകങ്ങളുമുണ്ട്.
ശുദ്ധമായ ചന്ദനം
പ്രധാനമായും ഇൻഡ്യയുടെ തെക്കൻ ഭാഗങ്ങളിലെ വനങ്ങളിൽ കാണപ്പെടുന്ന ശുദ്ധമായ ചന്ദനം കൊണ്ടാണ് ഈ കലാസൃഷ്ടി നിർമിച്ചത്.
കിഷിഡയുടെ ആദ്യ ഇൻഡ്യൻ സന്ദർശനം
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:40 ന് ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം കിഷിഡ ഇൻഡ്യയിലെത്തി. ജാപനീസ് ഗവൺമെന്റിന്റെ തലവനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇൻഡ്യൻ സന്ദർശനമാണിത്. ഡെൽഹിയിൽ പ്രധാനമന്ത്രി മോഡിയും കിഷിഡയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് രണ്ടുപേരും ചർച ചെയ്തു.
Keywords: PM Narendra Modi gifts 'Krishna Pankhi' to his Japanese counterpart Fumio Kishida, Newdelhi, National, News, Top-Headlines, Narendra Modi, Japan, Prime Minister, India,Visit, International, Government.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.