Ram Mandir | പ്രാണപ്രതിഷ്ഠ: ആത്മീയാന്തരീക്ഷത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

 


അയോധ്യ: (KVARTHA) ആത്മീയാന്തരീക്ഷത്തിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. വേദമന്ത്രങ്ങളോടെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. 'മുഖ്യ യജമാനൻ' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Ram Mandir | പ്രാണപ്രതിഷ്ഠ: ആത്മീയാന്തരീക്ഷത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഈ ദിവ്യ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.


ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. 8,000-ത്തോളം പ്രത്യേക അതിഥികൾ ചടങ്ങിന് സാക്ഷിയായി.

ഉത്സവ ലഹരിയിലാണ് അയോധ്യ. പൂക്കൾ കൊണ്ടും വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സ്വർണ നിറത്തിലുള്ള കുർത്ത അണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ എത്തിയത്. മൈസൂറിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്തതാണ് 51 ഇഞ്ച് നീളമുള്ള രാം ലല്ലയുടെ പുതിയ വിഗ്രഹം. ജനുവരി 23 മുതൽ രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Keywords: News,National, Ayodhya, Ram Mandir, Narendra Modi, Templye, PM Narendra Modi unveils the Ram Lalla idol at the Shri Ram Janmaboomi Temple in Ayodhya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia