Govt Scheme | നാമമാത്ര തുക നിക്ഷേപിച്ച് സാധാരണ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നേടാം; ഈ സര്‍കാര്‍ പദ്ധതിയറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി സര്‍കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്ന കേന്ദ്ര സര്‍കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ധന്‍ യോജന (PM Shram Yogi Mandhan Yojana). ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ തൊഴിലാളികള്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
              
Govt Scheme | നാമമാത്ര തുക നിക്ഷേപിച്ച് സാധാരണ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നേടാം; ഈ സര്‍കാര്‍ പദ്ധതിയറിയാം

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

പ്രധാനമന്ത്രി ശ്രം യോഗി മന്ധന്‍ യോജന അസംഘടിത തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. ഇതിനായി നിക്ഷേപ പ്രായപരിധി 18 മുതല്‍ 40 വയസ് വരെയാണ്. കൂടാതെ, അപേക്ഷകന്റെ പ്രതിമാസ വരുമാനം 15000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. അപേക്ഷകന്‍ സംഘടിത മേഖലയില്‍ (ഇപിഎഫ്ഒ / എന്‍പിഎസ് / ഇഎസ്‌ഐസി അംഗം) ജോലി ചെയ്യുന്നവരായിരിക്കരുത് എന്നത് ഓര്‍മിക്കുക. നികുതിദായകര്‍ക്കും ഈ സ്‌കീമിന് അപേക്ഷിക്കാന്‍ കഴിയില്ല. അപേക്ഷകന് ആധാര്‍ കാര്‍ഡും ഐഎഫ്എസ്സിയും ഉള്ള ജന്‍ധന്‍ അകൗണ്ടോ സേവിംഗ്സ് ബാങ്ക് അകൗണ്ടോ ഉണ്ടായിരിക്കണം.

ചെറുകിട നാമമാത്ര കര്‍ഷകര്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, മീന്‍ തൊഴിലാളികള്‍, കന്നുകാലികളെ വളര്‍ത്തുന്നവര്‍, ചെങ്കല്‍ ചൂളകളിലും കല്ല് ക്വാറികളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍, തുകല്‍ കൈത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, തൂപ്പുകാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം.

നിക്ഷേപം:

18 നും 40 നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ 60 വയസ് തികയുന്നതുവരെ പ്രതിമാസം 55 രൂപ മുതല്‍ 200 രൂപ വരെ പ്രതിമാസ സംഭാവന നല്‍കണം. അപേക്ഷകന് 60 വയസ് തികഞ്ഞാല്‍ പെന്‍ഷന്‍ തുക ക്ലെയിം ചെയ്യാം. ഓരോ മാസവും നിശ്ചിത പെന്‍ഷന്‍ തുക അതാത് വ്യക്തിയുടെ പെന്‍ഷന്‍ അകൗണ്ടില്‍ ലഭിക്കും.

അപേക്ഷിക്കേണ്ടവിധം:

1. ഔദ്യോഗിക വെബ്സൈറ്റ് maandhan(dot)in/sramyogi സന്ദര്‍ശിക്കുക.
2. ഹോം പേജിലെ 'Click Here to Apply Now' ക്ലിക് ചെയ്യുക.
3. രണ്ട് ഓപ്ഷനുകളില്‍ നിന്ന് 'Self Enrollment'' ക്ലിക് ചെയ്യുക.
4. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി 'Proceed' ക്ലിക് ചെയ്യുക.
5. അപേക്ഷകന്റെ പേര്, ഇമെയില്‍ ഐഡി മുതലായവ നല്‍കി ക്യാപ്ച കോഡ് ടൈപ് ചെയ്യുക.
6. നിങ്ങള്‍ക്ക് അയച്ച OTP നല്‍കുക.
7. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പിക്കുക. ഭാവി ഉപയോഗത്തിനായി പ്രിന്റെടുക്കുക.

ഈ വാർത്ത കൂടി വായിക്കൂ:
രാത്രിയിൽ ആളൊഴിഞ്ഞ തെരുവിൽ നൃത്തച്ചുവടുകളുമായി യുവതിയും യുവാവും; രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ; കയ്യടിച്ച് നെറ്റിസൻസ്

Keywords:  Latest-News, National, Top-Headlines, Central Government, Workers, Prime Minister, India, Pension, PM Shram Yogi Mandhan Yojana, Government of India, PM Shram Yogi Mandhan Yojana, Know All Details.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia