ജമ്മു ഭീകരാക്രമണത്തെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അപലപിച്ചു
Sep 26, 2013, 16:21 IST
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഹിരാ പോലീസ് സ്റ്റേഷനിലും സാംബയിലെ കരസേനാ ക്യാമ്പിലും ഭീകരപ്രവര്ത്തകര് നടത്തിയ അക്രമണത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും അപലപിച്ചു. ആക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണങ്ങളില്‍ മരണമടഞ്ഞ സേനാംഗങ്ങളുടെയും പോലീസുദ്യോഗസ്ഥരുടെയും കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനമറിയിച്ചു. സമാധാനത്തിന്റെ ശത്രുക്കള്‍ ഭീരുത്വം കൊണ്ടാണ് അക്രമം അഴിച്ചുവിടുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തും.
അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഭീകരര്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. സമാധാന സംഭാഷണങ്ങളിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുക എന്ന പ്രഖ്യാപിത ലക്ഷ്യത്തെ പിന്നോട്ടടിക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയുകയില്ല - പ്രധാനമന്ത്രി തുടര്‍ന്നു. ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രതിരോധമന്ത്രി
എ.കെ ആന്റണി അഗാധമായ ദു:ഖം അറിയിച്ചു. ഭീകരവാദികളെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിക്കാന് ഒരു ശക്തിക്കും കഴിയുകയില്ലെന്ന് ആന്റണി പറഞ്ഞു.
Keywords : New Delhi, Prime Minister, Manmohan Singh, A.K Antony, National, Terror Attack, Jammu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.