New rules | എടിഎം ഇടപാടിന് നിരക്ക് മുതൽ ജിഎസ്ടിയിലെ മാറ്റം വരെ; പല നിയമങ്ങളും മെയ് 1 മുതൽ മാറും; വിശദമായറിയാം
Apr 29, 2023, 12:55 IST
ന്യൂഡെൽഹി: (www.kvartha.com) മെയ് മാസം വരാനിരിക്കുകയാണ്. എല്ലാ മാസവും ആദ്യം മുതൽ ചില നിയമങ്ങൾ മാറാറുണ്ട്. മെയ് മാസത്തിലും ചില നിയമങ്ങൾ മാറും. ഇവയിൽ പലതും നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ്.
ജിഎസ്ടി നിയമങ്ങളിൽ മാറ്റങ്ങൾ
മെയ് ആദ്യം മുതൽ ബിസിനസുകാർക്ക് ജിഎസ്ടിയിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്നു . പുതിയ നിയമം അനുസരിച്ച്, 100 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾ ഇടപാടിന്റെ രസീത് ഏഴ് ദിവസത്തിനുള്ളിൽ ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലിൽ (IRP) അപ്ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്. നിലവിൽ അത്തരം സമയ പരിധികൾ ഉണ്ടായിരുന്നില്ല.
മ്യൂച്വൽ ഫണ്ടുകളിൽ കെ വൈ സി നിർബന്ധം
കെ വൈ സി (KYC) ചെയ്ത ഇ-വാലറ്റുകൾ വഴി മാത്രമേ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ മ്യൂച്വൽ ഫണ്ട് കമ്പനികളോട് മാർക്കറ്റ് റെഗുലേറ്റർ സെബി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിനുശേഷം, കെവൈസി ഉള്ള ഇ-വാലറ്റുകൾ വഴി മാത്രമേ നിക്ഷേപകർക്ക് നിക്ഷേപിക്കാൻ കഴിയൂ.
പിഎൻബി എടിഎം ഇടപാട്
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഈ മാറ്റം വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടിൽ പണമില്ലാതിരിക്കുകയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുകയും ഇടപാട് പരാജയപ്പെടുകയും ചെയ്താൽ 10 രൂപ + ജിഎസ്ടി ബാങ്ക് ഈടാക്കും.
എൽപിജി, സിഎൻസി-പിഎൻജി വിലകൾ
എല്ലാ മാസത്തിന്റെയും തുടക്കത്തിൽ, എൽപിജി, സിഎൻസി-പിഎൻജി എന്നിവയുടെ പുതിയ വിലകൾ സർക്കാർ പുറത്തിറക്കുന്നു. കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 91.50 രൂപ സർക്കാർ കുറച്ചിരുന്നു. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായില്ല. ഇത്തവണ സിഎൻജി-പിഎൻജിയുടെ വിലയിലും മാറ്റമുണ്ടായേക്കാം.
Keywords: News, National, New Delhi, ATM, GST, Mutual Fund, Rules, PNB ATM charge, GST: New rules from May 1
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.