ATM charges | അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഇനി ചാര്‍ജ് നല്‍കേണ്ടി വരും; സുപ്രധാന തീരുമാനവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
Apr 2, 2023, 09:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), അകൗണ്ടില്‍ 'മതിയായ പണമില്ലാത്തതിനാല്‍ (Insufficient Funds) പരാജയപ്പെടുന്ന എടിഎം പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ക്ക് 10 രൂപ + ജിഎസ്ടി ഈടാക്കുമെന്ന് പ്രഖ്യാപിച്ചു. 2023 മെയ് ഒന്ന് മുതല്‍ ബാങ്ക് ഫീസ് ഈടാക്കാന്‍ തുടങ്ങും. അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ എടിഎം ഇടപാട് പൂര്‍ത്തിയായില്ലെങ്കില്‍, ചാര്‍ജ് നല്‍കേണ്ടിവരും.
ഡെബിറ്റ് കാര്‍ഡുകളും എടിഎം കാര്‍ഡുകളും നല്‍കുന്നതിനുള്ള ഫീസും വാര്‍ഷിക മെയിന്റനന്‍സ് ഫീസും ബാങ്ക് മാറ്റുന്ന പ്രക്രിയയിലാണ്. ഏതെങ്കിലും ഇനം വാങ്ങുമ്പോള്‍ എടിഎം കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണമടയ്ക്കുകയും നിങ്ങളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാതിരിക്കുകയും ഇടപാട് പരാജയപ്പെടുകയും ചെയ്താല്‍, നിരക്ക് ഈടാക്കാം. പേയ്മെന്റ് നടത്താന്‍ അക്കൗണ്ടില്‍ മതിയായ തുക ഇല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന പിഒഎസ്, ഇ-കോം ഇടപാടുകള്‍ എന്നിവയ്ക്കും പിഎന്‍ബി ചാര്‍ജുകള്‍ ഈടാക്കും.
നിലവില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നതിനും പരിപാലിക്കുന്നതിനും ബാങ്ക് ഫീസ് ഈടാക്കുന്നുണ്ട്. പിഎന്‍ബി ഡെബിറ്റ് കാര്‍ഡുകളുടെ വ്യത്യസ്ത വകഭേദങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണുള്ളത്. പ്രതിമാസ പരിധി കഴിഞ്ഞതിന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് 10 രൂപ ഈടാക്കുന്നു. പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണുള്ളത്. എന്നാല്‍ ഇത് സാധാരണയായി വിജയകരമായ എടിഎം പിന്‍വലിക്കല്‍ ഇടപാടുകള്‍ മാത്രമേ കണക്കാക്കൂ.
മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുകയാണെങ്കില്‍, മെട്രോ നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളില്‍ മാസത്തില്‍ അഞ്ച് ഇടപാടുകളും സൗജന്യമാണ്. പരിധി കടന്നാല്‍, ഓരോ ഇടപാടിനും 21 രൂപയും ബാധകമായ നികുതികളും ഈടാക്കും.

Keywords: News, National, Top-Headlines, Bank, Banking, ATM, ATM Card, New Delhi, GST, Income Tax, Punjab National Bank, PNB revises fee on failed ATM cash withdrawal transactions due to insufficient funds with effect from May.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.