കരിങ്കല്‍ ഖനനകേന്ദ്രത്തിലെ സ്‌ഫോടനം: രണ്ടുപേര്‍ പിടിയില്‍

 


കരിങ്കല്‍ ഖനനകേന്ദ്രത്തിലെ സ്‌ഫോടനം: രണ്ടുപേര്‍ പിടിയില്‍
ഉഡുപ്പി : സൂദാനന്ദലികയിലെ കരിങ്കല്‍ക്വാറിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് സ്ഥലത്തെ ജോയ് സ്‌റ്റോണ്‍ ക്രഷറില്‍ സ്‌ഫോടനം നടന്നത്. അപകടത്തില്‍ രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച താല്‍ക്കാലിക ഷെഡ്ഡിലാണ് സ്‌ഫോടനമുണ്ടായത്. ക്രഷര്‍മാനേജര്‍ അനീഷ്, സൂപ്പര്‍വൈസര്‍ ശിവണ്ണ എന്നിവരാണ് പിടിയിലായത്.

മരിച്ച സ്ത്രീകളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്‌റ്റോണ്‍ ക്രഷറിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന് സ്ഥലത്തെ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Keywords:  Mangalore, Udupi, Arrest, National 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia