പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥ; തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ്
Apr 29, 2020, 12:14 IST
കൊല്‍ക്കത്ത: (www.kvartha.com 29.04.2020) കൊവിഡിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്തുടരവെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ സാമൂഹിക അകലം പാലിക്കാത്തവരെ നിരീക്ഷിക്കാനെത്തിയ രണ്ട് പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചു. ലോക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ആക്രമണം. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും അവരെ ഓടിക്കുകയും ചെയ്തു.
ആള്‍ക്കൂട്ടം ആക്രമിച്ചതോടെ അഭയംതേടി ഇവര്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ ഒളിച്ചതോടെ ആളുകള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെയും കല്ലെറിഞ്ഞു. രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. ലോക് ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍. ഇതിനിടെയാണ് ആക്രമണം നടന്നത്. പശ്ചിമബംഗാളില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ഹൗറ.

Keywords: News, National, Kolkata, West Bengal, Police, Attack, Lockdown, Police attacked by mob in Bengal while enforcing lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.