Arrested | 'രാമായണ ടിവി സീരിയിലിന്റെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് ബാറില്‍ പ്രദര്‍ശിപ്പിച്ചു'; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കെതിരെ കേസ്

 


ജയ്പൂര്‍: (www.kvartha.com) രാമായണ ടിവി സീരിയിലിന്റെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് ബാറില്‍ പ്രദര്‍ശിപ്പിച്ചെന്ന സംഭവത്തില്‍ ബാറിന്റെ സഹ ഉടമയും മാനേജറും അറസ്റ്റില്‍. നോയിഡയിലെ ഗാര്‍ഡന്‍സ് ഗല്ലേറിയ മാളിലെ ലോര്‍ഡ് ഓഫ് ഡ്രിങ്ക്‌സ് റെസ്‌റേറാ ബാറിലാണ് സംഭവം. 

പൊലീസ് പറയുന്നത്: രാമായണ സീരിയലിന്റെ ഡബ് ചെയ്ത ചില ക്ലിപുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. രാമനും രാവണനുമാണ് ക്ലിപിലുള്ളത്. പശ്ചാത്തലത്തില്‍ മോഡേണ്‍ മ്യൂസിക്കും കേള്‍ക്കാം. ദൃശ്യങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ ശബ്ദം ഒഴിവാക്കിയാണ് മോഡേണ്‍ മ്യൂസിക് നല്‍കിയിരിക്കുന്നത്. 

Arrested | 'രാമായണ ടിവി സീരിയിലിന്റെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് ബാറില്‍ പ്രദര്‍ശിപ്പിച്ചു'; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കെതിരെ കേസ്

സംഭവത്തില്‍ ബാറിന്റെ സഹ ഉടമയേയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ഒരു ജോലിക്കാരനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക, മതങ്ങളെ അപമാനിക്കുന്നതിനായി ആരാധനാ പാത്രങ്ങളെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Keywords: Jaipur, News, Kerala, Arrested, Arrest, Noida, Police, Bar, Video, Ramayana, Police booked After Noida Bar Plays Dubbed Ramayana Video, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia