Arrested | 'രാമായണ ടിവി സീരിയിലിന്റെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് ബാറില്‍ പ്രദര്‍ശിപ്പിച്ചു'; 2 പേര് അറസ്റ്റില്‍, ഒരാള്‍ക്കെതിരെ കേസ്
Apr 11, 2023, 11:47 IST
ജയ്പൂര്‍: (www.kvartha.com) രാമായണ ടിവി സീരിയിലിന്റെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് ബാറില്‍ പ്രദര്‍ശിപ്പിച്ചെന്ന സംഭവത്തില്‍ ബാറിന്റെ സഹ ഉടമയും മാനേജറും അറസ്റ്റില്‍. നോയിഡയിലെ ഗാര്‍ഡന്‍സ് ഗല്ലേറിയ മാളിലെ ലോര്‍ഡ് ഓഫ് ഡ്രിങ്ക്സ് റെസ്റേറാ ബാറിലാണ് സംഭവം.
പൊലീസ് പറയുന്നത്: രാമായണ സീരിയലിന്റെ ഡബ് ചെയ്ത ചില ക്ലിപുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. രാമനും രാവണനുമാണ് ക്ലിപിലുള്ളത്. പശ്ചാത്തലത്തില്‍ മോഡേണ്‍ മ്യൂസിക്കും കേള്‍ക്കാം. ദൃശ്യങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ ശബ്ദം ഒഴിവാക്കിയാണ് മോഡേണ്‍ മ്യൂസിക് നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ ബാറിന്റെ സഹ ഉടമയേയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ഒരു ജോലിക്കാരനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക, മതങ്ങളെ അപമാനിക്കുന്നതിനായി ആരാധനാ പാത്രങ്ങളെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Keywords: Jaipur, News, Kerala, Arrested, Arrest, Noida, Police, Bar, Video, Ramayana, Police booked After Noida Bar Plays Dubbed Ramayana Video, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.