വോട്ടിംങ് യന്ത്രം തകര്‍ത്തതിനും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ലാലുപ്രസാദിന്റെ മകള്‍ക്കെതിരെ കേസ്

 


പാറ്റ്‌ന: (www.kvartha.com 17.04.2014) ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകര്‍ത്ത സംഭവത്തില്‍ ലാലുപ്രസാദിന്റെ മകളും പാടലിപുത്രയിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയുമായ മിസാ ഭാരതിക്കെതിരെ പോലീസ് കേസെടുത്തു. മിസ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്‌തെന്നുമുള്ള പരാതിയിലാണ് കേസ്.  

വോട്ടിംങ് യന്ത്രം തകര്‍ത്തതിനും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ലാലുപ്രസാദിന്റെ മകള്‍ക്കെതിരെ കേസ് വ്യാഴാഴ്ച പാടലിപുത്ര മണ്ഡലലത്തിലെ മാനറിലുള്ള 34ാം നമ്പര്‍ ബൂത്തില്‍ വോട്ടിടാന്‍ മിസ എത്തിയപ്പോഴാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബൂത്തിലേയ്ക്ക് കയറി വരാന്‍ ശ്രമിക്കവേ ബി.ജെ.പി പ്രവര്‍ത്തകന്‍ മിസയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മിസയും ആര്‍.ജെ.ഡി പ്രവര്‍ത്തകരും ചേര്‍ന്ന് വോട്ടിംങ് മെഷീന്‍ തല്ലിതകര്‍ക്കുയും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയനാടകമാണ് ഇതിന് പിന്നിലെന്നും സംഭവത്തെക്കുറിച്ച് മിസാ ഭാരതി പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : National, Lok Sabha Election, An FIR was lodged against Lalu Prasad's daughter Misa Bhart, Damage EVM, Denied Election Process, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia