Booked | സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെ കേസെടുത്ത് യുപി പൊലീസ്
Sep 6, 2023, 13:02 IST
റാംപുര്‍: (www.kvartha.com) സനാതന ധര്‍മ പരമാര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഉദയനിധിക്കെതിരെ യുപിയിലെ റാംപുര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ് പരാതി നല്‍കിയത്.
നേരത്തെ ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയില്‍ മന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഡെല്‍ഹി പൊലീസിലും പരാതി ലഭിച്ചിരുന്നു. ഉദയനിധി സ്റ്റാലിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു റിട്ട. ജഡ്ജ്മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പെടെ 262 പ്രമുഖര്‍ ഒപ്പിട്ട് കത്ത് അയയ്ക്കുകയും ചെയ്തു.
കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 'മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്ന്' ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന് സമ്മേളനത്തില്‍ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നീ പകര്ചവ്യാധികളെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആര് എന്‍ രവിക്ക് ബിജെപി കത്തയച്ചു.
ഉദയനിധിയെ വധിക്കുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള സംഘപരിവാര്‍ അനുയായി പരമഹംസ ആചാര്യ രംഗത്തെത്തി. മന്ത്രിയുടെ ചിത്രം വാളില്‍ കോര്‍ത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കില്‍ പാരിതോഷികം വര്‍ധിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ സനാതന ധര്‍മത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.
അതേസമയം, ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ചെന്നൈയിലെ വസതിക്കു മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
Keywords: DMK Leader, Udhayanidhi Stalin, Congress President, Mallikarjun Kharge, Priyank Kharge, Religious Feelings, News, National, National-News, Police-News, Religion-News, Rampur News, FIR, Police, Case, MK Stalin, Son, UP News, Sanatana Dharma Remark, Police Case Against MK Stalin's Son In UP Over 'Sanatana Dharma' Remark.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.