Protest | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് പ്രതിഷേധം; ചിദംബരം അടക്കമുള്ള നേതാക്കള്‍ കസ്റ്റഡിയില്‍, പ്രവര്‍ത്തകരുടെ പന്തം പിടിച്ചുവാങ്ങി അണച്ച് പൊലീസ്
Mar 28, 2023, 21:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. പന്തംകൊളുത്തി പ്രകടനം പാടില്ലെന്ന് പൊലീസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്തവരെ കൊണ്ടുപോകുന്ന വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. പി ചിദംബരം അടക്കമുള്ള നേതാക്കള്‍ ചെങ്കോട്ടയിലെത്തി. മുതിര്‍ന്ന നേതാവ് ജെ പി അഗര്‍വാളും, പി ചിദംബരവും, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പെടും.
ഗുണ്ടാരാജാണ് നടക്കുന്നതെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. ആദ്യം മുദ്രാവാക്യം വിളിച്ച് റോഡിലിരുന്ന പ്രവര്‍ത്തകര്‍ പിന്നീട് പന്തംകൊളുത്തി എത്തി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ പന്തം പിടിച്ചുവാങ്ങി പൊലീസ് അണച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ പ്രദേശമാണെന്നത് പന്തംകൊളുത്തി പ്രകടനം നടത്തുന്നതിനെ എതിര്‍ക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തകസമിതി അംഗങ്ങളും ഉള്‍പെടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കും. ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ പ്രതിഷേധിക്കും. ഏപ്രില്‍ എട്ടുവരെ ജയ് ഭാരത് സത്യഗ്രഹ സമരം നടക്കും.
Keywords: Police Crack Down On Congress Protest At Red Fort, Leaders Detained, New Delhi, News, Politics, Rahul Gandhi, Protesters, Custody, Police, National.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്തവരെ കൊണ്ടുപോകുന്ന വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. പി ചിദംബരം അടക്കമുള്ള നേതാക്കള്‍ ചെങ്കോട്ടയിലെത്തി. മുതിര്‍ന്ന നേതാവ് ജെ പി അഗര്‍വാളും, പി ചിദംബരവും, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പെടും.
എന്നാല്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തകസമിതി അംഗങ്ങളും ഉള്‍പെടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കും. ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ പ്രതിഷേധിക്കും. ഏപ്രില്‍ എട്ടുവരെ ജയ് ഭാരത് സത്യഗ്രഹ സമരം നടക്കും.
Keywords: Police Crack Down On Congress Protest At Red Fort, Leaders Detained, New Delhi, News, Politics, Rahul Gandhi, Protesters, Custody, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.