ലോക് ഡൗണില്‍ ആഡംബര കാറില്‍ മാസ്‌ക് പോലും ധരിക്കാതെ നഗരം ചുറ്റാനിറങ്ങി; വ്യവസായിയുടെ മകനെ നഗരമധ്യത്തില്‍ ഏത്തമിടീപ്പിച്ച് പൊലീസ്

 



ഭോപ്പാല്‍: (www.kvartha.com 26.04.2020) ലോക് ഡൗണ്‍ ലംഘിച്ച് ആഡംബര കാറില്‍ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ നഗരമധ്യത്തില്‍ ഏത്തമിടീപ്പിച്ച് പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പോര്‍ഷെയുമായി കറങ്ങിയ യുവാവിനെ പൊലീസ് ഏത്തമിടീപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമധ്യമങ്ങളില്‍ നിറയുന്നു. നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ നഗരം ചുറ്റാനിറങ്ങിയ യുവാവ് കുടുങ്ങിയത്.

പോര്‍ഷെയുടെ ടൂ സീറ്റര്‍ കണ്‍വേര്‍ട്ടബിള്‍ മോഡലിലാണ് യുവാവ് നഗരം ചുറ്റാനിറങ്ങിയത്. സുരക്ഷയ്ക്കായി മാസ്‌ക് പോലും ധരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. പൊലീസ് കൈകാണിച്ചയുടന്‍ വാഹനങ്ങളുടെ രേഖകളുമായി യുവാവ് പുറത്തുവരുന്നതും വീഡിയോയിലുണ്ട്. ഇന്‍ഡോറിലെ പ്രമുഖ വ്യവസായിയുടെ മകനാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്.

ലോക് ഡൗണില്‍ ആഡംബര കാറില്‍ മാസ്‌ക് പോലും ധരിക്കാതെ നഗരം ചുറ്റാനിറങ്ങി; വ്യവസായിയുടെ മകനെ നഗരമധ്യത്തില്‍ ഏത്തമിടീപ്പിച്ച് പൊലീസ്

മതിയായ രേഖകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അയാളോട് ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഫ്യൂ പാസും വാഹനരേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നും പോലീസ് മോശമായി പെരുമാറിയെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.

Keywords:  News, National, India, Bhoppal, Madya Pradesh, Lockdown, Travel, Police, Social Network, Police Give Sit-Up Punishment To Young man For Violate Lock Down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia