ഫോടോ 'ചെറുതായൊന്ന്' മാറി! ഇൻസ്റ്റഗ്രാം താരത്തിന്റെ ചിത്രം വാണ്ടഡ് പോസ്റ്ററിൽ; പൊലീസിന്റെ അബദ്ധത്തിന് 220 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് യുവതി

 


ന്യൂയോർക്: (www.kvartha.com 16.03.2022) ന്യൂയോർക് പൊലീസിന്റെ ഒരു ഫോടോ അബദ്ധം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്‌ടിക്കുകയും നിയമപരമായ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്‌തു. ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധേയമായ 31 കാരി പൊലീസിനെതിരെ 23 മില്യൻ പൗൻഡ് (220 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്‌തിരിക്കുകയാണ് ഇപ്പോൾ.
   
ഫോടോ 'ചെറുതായൊന്ന്' മാറി! ഇൻസ്റ്റഗ്രാം താരത്തിന്റെ ചിത്രം വാണ്ടഡ് പോസ്റ്ററിൽ; പൊലീസിന്റെ അബദ്ധത്തിന് 220 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് യുവതി

2021 ഓഗസ്റ്റിൽ ഫ്ലോറിഡയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇവാ ലോപസ് തന്റെ ഫോടോ സഹിതമുള്ള വാണ്ടഡ് പോസ്റ്റർ കണ്ടത്. കൂടാതെ യുവതിയെ വൻ കവർച കേസിൽ അന്വേഷിക്കുകയാണെന്ന് അതിൽ കുറിച്ചിരുന്നു. 13,000 പൗൻഡ് വിലയുള്ള റോളക്സ് വാചും ക്രെഡിറ്റ് കാർഡും തട്ടിയെടുത്തയാളെയാണ് പൊലീസിന് വേണ്ടിയിരുന്നത്.

പോസ്റ്റർ കണ്ടതിന് ശേഷം യുവതി പൊലീസുമായി ബന്ധപ്പെട്ടു. പോസ്‌റ്ററും മറ്റ് എല്ലാ പോസ്റ്റുകളും പിഴവ് മനസിലാക്കിയ അധികൃതർ ഉടൻ തന്നെ എടുത്തുകളഞ്ഞതായാണ് റിപോർട്. പോസ്റ്ററും മറ്റും നീക്കം ചെയ്‌തെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ മാനഹാനി വരുത്തിയെന്ന് ലോപസ് പറയുന്നു.

'ഇത് എന്തോ വ്യാജമാണെന്ന് ഞാൻ കരുതി. പൊലീസ് എന്നെ വാണ്ടഡ് പോസ്റ്ററിൽ ഇടുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു... ഇപ്പോഴും അത് പ്രചരിക്കുന്നു, ചർച ചെയ്യപ്പെടുന്നു, എന്നെ ഒരു കള്ളനെയും വേശ്യയെയും പോലെയാക്കുന്നു', ലോപസ് വ്യക്തമാക്കി. താൻ ഒരിക്കലും അസാന്മാർഗിക പ്രവർത്തങ്ങളിൽ ഏർപെട്ടിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു. തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്. ഇൻസ്റ്റഗ്രമിൽ ലോപസിന് 8.4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

Keywords: Police mistakenly use Instagram influencer's photo on wanted poster, slapped with Rs 220 crore lawsuit, newdelhi,National,India,Police,instagram,News,Top-Headlines,Cash,Case,Compensation,Poster.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia