രാഹുല്‍ ഗാന്ധിക്ക് ഐ.എസ്.ഐ കഥ നല്‍കിയത് പോലീസ് ഉദ്യോഗസ്ഥന്‍: നരേന്ദ്ര മോഡി

 


ജയ്പൂര്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസാഫര്‍നഗര്‍ഐ.എസ്.ഐ കഥ നല്‍കിയത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാഗ്രഹിക്കുന്ന ഒരു പോലീസ് ഓഫീസറാണെന്ന് നരേന്ദ്ര മോഡി. രാഹുല്‍ ഗാന്ധിക്ക് ഈ വിവരം നല്‍കിയത് ആരാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചു. രാജസ്ഥാനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് രാഹുലിന് ഈ വിവരം നല്‍കിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ട്. അയാളാണ് രാഹുലിനോട് ഐ.എസ്.ഐമുസാഫര്‍നഗര്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. രാഹുല്‍ അത് പിന്നീട് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു മോഡി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഐ.എസ്.ഐ കഥ നല്‍കിയത് പോലീസ് ഉദ്യോഗസ്ഥന്‍: നരേന്ദ്ര മോഡിഉദയ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ അവകാശവാദം ശരിയാണെന്ന് സ്ഥാപിക്കാന്‍ മുസാഫര്‍നഗറില്‍ ഐ.എസ്.ഐ സ്വാധീനിക്കാന്‍ ശ്രമിച്ച യുവാക്കളുടെ പേരു വെളിപ്പെടുത്തണമെന്ന് മോഡി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ രാഹുല്‍ മാപ്പു പറയണമെന്നുമായിരുന്നു മോഡിയുടെ ആവശ്യം.

SUMMARY: Jaipur: BJP's prime ministerial candidate Narendra Modi Saturday claimed a Rajasthan police officer, who wanted to contest elections, had given Congress vice president Rahul Gandhi "information" on Pakistani spy agency ISI contacting Muslim youth victims of Muzaffarnagar riots.

Keywords: National, Narendra Modi, Rahul Gandhi, Bharatiya Janata Party, ISI, Pakistan, Muzaffarnagar riots, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia